Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
അരൂർ: അരൂർ പള്ളി--കോട്ടപ്പുറം റോഡി​െൻറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിലൂടെ സഞ്ചരിച്ച് ദേഹാസ്വാസ്ഥ്യം അനുഭവിക്കുന്ന യാത്രക്കാർക്കുള്ള കുഴമ്പ് വിതരണം സി.കെ. പുഷ്പൻ നടത്തി. പി.സി. സജീവൻ അധ്യക്ഷത വഹിച്ചു. പോൾ കളത്തറ, അഗസ്റ്റിൻ തോട്ടങ്കര, ഒ.ടി. ഗിരീഷ്, ജെറിൽ ജോൺ, സിമിൽ, കൃഷ്ണകുമാർ, മിനി ബാബു, എച്ച്. മുനീർ, കെ.എ. ജോളി, വിപിൻ ദാസ്, അപ്പു എന്നിവർ സംസാരിച്ചു. കോൺഗ്രസ് ഉപവാസം ചേർത്തല: കോക്കോതമംഗലം, തണ്ണീർമുക്കം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ട ഉപവാസം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാകുളം എൽ.പി സ്കൂളിന് സമീപം നടന്ന സമരത്തിൽ കോക്കോതമംഗലം മണ്ഡലം പ്രസിഡൻറ് എം.എ. രതീഷ് അധ്യക്ഷത വഹിച്ചു. ആർ. ശശിധരൻ, സജി കുര്യാക്കോസ്, ഗോപി കണ്ണാട്ടുകരി, മാത്യു കൊല്ലേലി, ഡോ. ബേബി കമലം, എം.സി. ടോമി, കെ.സി. ആൻറണി, ബേബി കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ അരൂർ: കേരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ താലൂക്ക് രൂപവത്കരണ യോഗം അരൂരിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് വിനജി ചന്തിരൂർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ബാബുജി, വൈസ് പ്രസിഡൻറ് സുബൈർ ആലപ്പുഴ, എറണകുളം ജില്ല പ്രസിഡൻറ് ഭാസ്കരൻ, സംസ്ഥാന രക്ഷാധികാരി വി.എ. സിറാജ്, വി.എ. ഷെറീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story