Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോഫ്റ്റ്‌വെയര്‍...

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തി​െൻറ പ്രചാരകരായി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'

text_fields
bookmark_border
ആലപ്പുഴ: സ്വതന്ത്ര സോഫ്റ്റ്‌വെയറി​െൻറ ഉപയോഗം പ്രചരിപ്പിക്കുന്നതി​െൻറ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷ​െൻറ (കൈറ്റ്) നേതൃത്വത്തില്‍ സോഫ്റ്റ്‌വെയര്‍ ഇൻസ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കൈറ്റ് തൃശൂര്‍ ജില്ല കേന്ദ്രത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തിൽ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മറ്റ് ജില്ലകളും പങ്കുചേര്‍ന്നു. സോഫ്റ്റ്‌വെയറി​െൻറ പ്രാധാന്യത്തെയും ഉപയോഗത്തെയും സംബന്ധിച്ച് നടന്ന സെമിനാറില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് വിദ്യാർഥികള്‍ക്ക് ഓൺൈലന്‍ ക്ലാസ് എടുത്തു. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിലെ 74 വിദ്യാർഥികളും അധ്യാപകരും വിവിധ ഓഫിസുകളിലും സ്കൂളുകളിലുംനിന്ന് ഉള്ളവരും പങ്കെടുത്തു. ഐ.ടി അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രയോജനപ്പെടുത്തി ഇൻസ്റ്റാള്‍ ഫെസ്റ്റിൽ എത്തിച്ച കമ്പ്യൂട്ടറുകളില്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇൻസ്റ്റാള്‍ ചെയ്ത് നല്‍കി. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നവര്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുതുടങ്ങിയത് അതിയായ സന്തോഷത്തോടെയായിരുന്നു. വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ ഓഫിസ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫിസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയ സോഫ്റ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വിഡിയോ-ഓഡിയോ എഡിറ്റിങ്, അനിമേഷന്‍ സോഫ്റ്റ്‌വെയറുകള്‍, പഠനാവശ്യത്തിനുള്ള ഇന്‍ഫോടെയിന്‍മ​െൻറ് ഗെയിമുകള്‍, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐ.ടി അറ്റ് സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ഇൻസ്റ്റാള്‍ ഫെസ്റ്റിലൂടെ സൗജന്യമായി നല്‍കിയത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കംപ്യൂട്ടറുകളില്‍ ഗ്നു/ലിനക്സ് ഓപറേറ്റിങ് സിസ്റ്റം ഇൻസ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്നും വിവിധ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നും സംബന്ധിച്ച് വിദഗ്ധരുടെ ക്ലാസുകളും സംശയ നിവാരണ ചര്‍ച്ചകളും ഇതോടൊപ്പമുണ്ടായിരുന്നു. ക്ലാസിനുശേഷം ഇൻസ്റ്റലേഷന്‍ പരിശീലിക്കുന്നതിനുള്ള സൗകര്യവും വിദ്യാർഥികള്‍ പ്രയോജനപ്പെടുത്തി. ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌ സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങളാണ് പ്രത്യേക പരിശീലനം നേടി സ്വതന്ത്ര സോഫ്റ്റ്‌വെയറി​െൻറ പ്രചാരകരാകുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാർഥികള്‍ മറ്റുള്ളവർക്കും പരിശീലനം സംഘടിപ്പിക്കും. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതി​െൻറ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കും. സോഫ്റ്റ്‌വെയര്‍ മോഷണത്തില്‍നിന്ന് വരുംതലമുറയെ രക്ഷിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറി​െൻറ പ്രചാരകരും ഉപയോക്താക്കളുമാക്കി മാറ്റുകയാണ് ലക്ഷ്യം. കിടപ്പുരോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു വടുതല: യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ അരൂക്കുറ്റി ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബി.കെ. ഫൈസൽ, അരൂക്കുറ്റി പഞ്ചായത്ത്‌ അംഗങ്ങളായ കെ.പി. കബീർ, ഷൈല നവാസ് എന്നിവർ സംസാരിച്ചു. നിധീഷ് ബാബു, റഹ്മത്തുല്ല, സി.എസ്. സത്താർ, സിറാജുദ്ദീൻ, ജലാൽ, മുനാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story