Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഹമ്മദലി ശിഹാബ്...

മുഹമ്മദലി ശിഹാബ് തങ്ങള്‍ മതേതരത്വത്തി​െൻറ പ്രചാരകൻ ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
മുഹമ്മദലി ശിഹാബ് തങ്ങള്‍ മതേതരത്വത്തി​െൻറ പ്രചാരകൻ -ഉമ്മൻ ചാണ്ടി മണ്ണഞ്ചേരി: കേരളീയ സമൂഹത്തിൽ മതേതരത്വത്തി​െൻറ പ്രചാരകനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മണ്ണഞ്ചേരി പടിഞ്ഞാേറ മഹല്ല് മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഒാഡിറ്റോറിയം ശിലാസ്ഥാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞ വാക്കുകളിലൂടെ വലിയ തീരുമാനങ്ങൾ സമൂഹത്തിന് മുന്നിൽ സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു തങ്ങൾ. ഒരുപാട് കാലം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. തങ്ങളുടെ ഓർമകളാണ് ഇന്നും കേരളീയ സമൂഹത്തിലെ സഹിഷ്‌ണുതയുടെ മാനദണ്ഡമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഒാഡിറ്റോറിയം ശിലാസ്ഥാപനം നിര്‍വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.എല്‍.എ വിശിഷ്ടാതിഥിയായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ തെക്കന്‍കേരളത്തിലെ പ്രഥമ സ്മാരകമായാണ് ഒാഡിറ്റോറിയം നിര്‍മിക്കുന്നത്. മഹല്ല് പ്രസിഡൻറ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിച്ചു. കലവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖതീബ് എ. ഇബ്രാഹീംകുട്ടി മൗലവി പ്രാരംഭ പ്രാർഥന നിര്‍വഹിച്ചു. കരുനാഗപ്പള്ളി കെ.സി സ​െൻറര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് നിർമാണ ഫണ്ട് ഉദ്ഘാടനവും മഹല്ല് ഖതീബ് ഐ.ബി. ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണവും നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണവും നടത്തി. മുഹമ്മദ് കോയ തങ്ങള്‍ ചേലാട്, വിവിധ മഹല്ല് ഖതീബുമാരായ എ.എം. മീരാന്‍ ബാഖവി, മുഹമ്മദ് ഹനീഫ ബാഖവി, സക്കീർ ഹുസൈന്‍ അല്‍ അസ്ഹരി, അര്‍ഷദ് അഹ്‌സനി, നിസാമുദ്ദീന്‍ അന്‍വരി, ടി.എച്ച്. ജഅ്ഫര്‍ മൗലവി, കിഴക്കേ മഹല്ല് ജനറല്‍ സെക്രട്ടറി ടി. ഷാജിമോന്‍, മഹല്ല് ഭാരവാഹികളായ എ.എം. ഹനീഫ്, എസ്. മുഹമ്മദ് സ്വാലിഹ്, എ. ബഷീര്‍, ഇ.എച്ച്. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. മഹല്ല് ജനറൽ സെക്രട്ടറി പി.യു. ഷറഫ്കുട്ടി സ്വാഗതവും സെക്രട്ടറി എം. മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ മെറിറ്റ് അവാർഡ് നൽകി മാരാരിക്കുളം: കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ഒന്നാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡ് നൽകി. ബാങ്ക് പ്രസിഡൻറ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി രാജീവ് ആലുങ്കൽ പ്രതിഭകളെ ആദരിച്ചു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, ഡോ. സാബു സുഗതൻ എന്നിവർ മുഖ്യാതിഥികളായി. സിനിമോൾ സോമൻ, ജമീല പുരുഷോത്തമൻ, ആർ. വിജയകുമാരി, സഹകരണ സംഘം അസി. രജിസ്ട്രാർ പി. പ്രസന്നൻ, ബോർഡ് അംഗങ്ങളായ വി. പ്രസന്നൻ, ടി. രാജീവ്, കെ. കൈലാസൻ എന്നിവർ സംസാരിച്ചു. കാർ നിയന്ത്രണംവിട്ട് മറിഞ്ഞു തുറവൂർ: ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മീഡിയനിലിടിച്ച് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ദേശീയപാതയിൽ കുത്തിയതോട് ആമേടത്തുകാവിലാണ് അപകടം. തിരുവനന്തപുരം സ്വദേശിയും ഭാര്യയും കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപെട്ടത് ആരെന്ന് അറിവില്ലെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story