Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭായിമാർ ഇനി മലയാളം...

ഭായിമാർ ഇനി മലയാളം എഴുതും; 'ചങ്ങാതി' പദ്ധതി നാളെ മണ്ണഞ്ചേരിയിൽ

text_fields
bookmark_border
മണ്ണഞ്ചേരി: ഭായിമാർ ഇനി മലയാളം പറയുക മാത്രമല്ല, എഴുതുകയും വായിക്കുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനും മലയാളം പഠിപ്പിക്കുന്നതിനുമുള്ള 'ചങ്ങാതി'ക്ക്‌ മണ്ണഞ്ചേരി പഞ്ചായത്തിൽ ബുധനാഴ്ച തുടക്കമാകും. പെരുമ്പാവൂർ നഗരസഭയിലാണ് പദ്ധതി ആദ്യം തുടങ്ങിയത്. കേരളത്തിൽ ഏകദേശം 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിലാണ് പരിപാടി ആദ്യമായി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 23 വാർഡുകളിലും സർവേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ പട്ടികയുണ്ടാക്കും. ചേർത്തല എസ്.എൻ കോളജിലെ എൻ.എസ്.എസ് വളൻറിയേഴ്‌സ് സർവേക്ക് നേതൃത്വം നൽകും. മലയാളത്തിന് പുറമെ പരിസ്ഥിതി, ആരോഗ്യം, നിയമം എന്നിവയും പാഠ്യവിഷയങ്ങളാണ്. 'ഹമാരി മലയാളം' എന്നാണ്‌ പാഠപുസ്തകത്തി​െൻറ പേര്. ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് പഠനകേന്ദ്രങ്ങൾ നിശ്ചയിക്കും. നവംബറിൽ ആരംഭിക്കുന്ന ക്ലാസിൽ നാലുമാസമാണ് പഠനം. രാവിലെ പത്തിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ്, വൈസ് പ്രസിഡൻറ് മഞ്ജു രതികുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. നവാസ്, സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തി ആഘോഷിച്ചു ആലപ്പുഴ: ജനതാദൾ (എസ്) അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ സീറോ ജങ്ഷനിൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ 'ബഹുസ്വരതയുടെ ഗാന്ധി' വിഷയത്തിൽ ചർച്ചയും നടന്നു. കേരള ഒാട്ടോകാസ്റ്റ് ചെയർമാനും ജനതാദൾ (എസ്) ജില്ല പ്രസിഡൻറുമായ കെ.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ, പി.ജെ. കുര്യൻ, ഷൈബു കെ. ജോൺ, ജി. ശിവകുമാർ, ജറ്റിൻ കൈമാപറമ്പിൽ, പ്രദീപ് കൂട്ടാല, എച്ച്. നൗഷാദ്, പി.എ. സജീവ്, മുഹമ്മദ് റിയാസ്, കെ.ബി. സാധുജൻ, ജി. ഗോപാലകൃഷ്ണൻ നമ്പൂതിരി, എ.ബി. ഉണ്ണി, സുനീർ ഇസ്മായിൽ, ടെൻസൻ തോമസ് പുളിക്കൽ, സി.ജി. രാജീവ്, വി.എസ്. ജോഷി, പി.എ. കുഞ്ഞുമോൻ, കെ. മണിലാൽ. കെ.എസ്. സുധാകരൻ, എസ്. സമ്പത്ത് എന്നിവർ സംസാരിച്ചു. ആലപ്പുഴ: ഗാന്ധിയൻ ദർശനവേദിയുടെ നേതൃത്വത്തിൽ നടത്തിയ 'ഗാന്ധിജിയിലേക്ക് മടങ്ങുക' പരിപാടി ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനം വരെ ഒരുമാസം വിവിധ സ്ഥലങ്ങളിൽ ചർച്ച സമ്മേളനവും ക്വിസ്, ലേഖന രചന, ദേശഭക്തി ഗാനാലാപനം എന്നിവയിൽ മത്സരവും സംഘടിപ്പിക്കും. പ്രദീപ് കൂട്ടാല, റോജോ ജോസഫ്, ദിലീപ് ചെറിയനാട്, ആൻറണി കരിപ്പാശ്ശേരി, ഇ. ഷാബ്ദീൻ, ജോർജ് തോമസ് ഞാറക്കാട്ടിൽ, ജോസഫ് പാട്രിക്, എൻ.എൻ. ഗോപിക്കുട്ടൻ, ജേക്കബ് ജി. എട്ടിൽ, ലൈസമ്മ ബേബി, ഡി.ഡി. സുനിൽകുമാർ, ഷീല ജഗധരൻ, ലൂസിയാമ്മ ജോസഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story