Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്നിനെതിരെ...

മയക്കുമരുന്നിനെതിരെ 'യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്സ്'

text_fields
bookmark_border
കൊച്ച: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരായി സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ 'യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്‌സ്' കാമ്പയിൻ പ്രഖ്യാപനം ബുധനാഴ്ച നടക്കും. രാവിലെ ഏഴുമുതല്‍ ഒമ്പതുവരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയിലാണ് പരിപാടി. എറണാകുളം റൂറൽ, കൊച്ചി സിറ്റി, ആലപ്പുഴ എന്നിവിടങ്ങളിലെ 2000 എസ്.പി.സി അംഗങ്ങളും പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, ജനമൈത്രി, കേരള ഫുട്‌ബാ‍ൾ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ 4000 പേര്‍ പരിപാടിയില്‍ അണിചേരും. 'വാക്കത്തണ്‍ ആൻഡ് ബോള്‍ റണ്‍' ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച് ജോസ് ജങ്ഷൻ, ഡി.സി.സി ജങ്ഷന്‍, ജനറല്‍ ആശുപത്രി, ബി.ടി.എച്ച് വഴി തിരികെയെത്തും. മൈതാനിയില്‍ സ്ഥാപിക്കുന്ന ഗോള്‍ പോസ്റ്റുകളില്‍ മയക്കുമരുന്നിനെതിരെ 'ഗോള്‍ വര്‍ഷം', ബലൂണ്‍ പറത്തൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ചിത്രരചന എന്നിവയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story