Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയിലാടുംപാറ ഖനനം...

മയിലാടുംപാറ ഖനനം അവസാനിപ്പിക്കണം ^പ്രകൃതി സംരക്ഷണവേദി

text_fields
bookmark_border
മയിലാടുംപാറ ഖനനം അവസാനിപ്പിക്കണം -പ്രകൃതി സംരക്ഷണവേദി കൊച്ചി: കോതമംഗലം പെരുവംമുഴിയിൽ മയിലാടുംപാറയിലെ ഖനനം നിർത്തിവെപ്പിക്കാൻ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് പ്രകൃതി സംരക്ഷണവേദി ജില്ല യോഗം ആവശ്യപ്പെട്ടു. ഖനനം 600 മീറ്റർ ആഴത്തിലേക്ക് കടന്നിരിക്കുന്നു. മാറാടി പഞ്ചായത്തിലെ ഒന്നാം വാർഡിലെ സാധാരണക്കാർ ഭയന്നാണ് കഴിയുന്നത്. അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. സജി മാറാടി അധ്യക്ഷത വഹിച്ചു. ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ദിലീപ്കുമാർ, അഭിലാഷ്, സുനിൽ ഇടപ്പള്ളി, വിനോദ് നന്ദനം, ഗിരിജ വല്ലഭൻ, തൃദീപ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story