Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസജീവ ചർച്ചയും...

സജീവ ചർച്ചയും പങ്കാളിത്തവും പ്രധാനം

text_fields
bookmark_border
ആലപ്പുഴ: കയർ കേരളയിൽ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിൽനിന്നുമുള്ള സജീവ പങ്കാളിത്തവും ചർച്ചയും പ്രധാനമാണ്. അതിൽനിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം കയർ പുനഃസംഘടന രൂപപ്പെടുക. രാജ്യത്ത് കയർ മേഖല ശക്തമായ മത്സരത്തിലാണ്. ടി.വി. തോമസ് വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് കയർ പുനഃസംഘടനയുടെ ഒന്നാംഘട്ടം ആരംഭിച്ചത്. അന്ന് കേരളത്തിന് കയർ രംഗത്ത് കുത്തക ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ കടുത്ത മത്സരങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. കാലം മാറിയപ്പോൾ കേരളം പിന്തള്ളപ്പെട്ടു. രാജ്യത്തെ കയറുൽപാദനത്തി​െൻറ പത്തുശതമാനം മാത്രേമ കേരളത്തിൽ ഉൽപാദിപ്പിക്കുന്നുള്ളൂ. തൊണ്ടും ചകിരിയും കേരളത്തി​െൻറ ഗ്രാമങ്ങളിൽനിന്ന് ശേഖരിച്ചിരുന്ന പഴയ കാലവും നഷ്ടമായി. ഇന്ന് ഒരുപിടി ചകിരി വേണമെങ്കിൽ തമിഴ്നാടിനെ ആശ്രയിക്കണം. കയർ മേഖലയിൽ പണിയാൻ ആളില്ലാത്ത സ്ഥിതിയിലുണ്ടായി. വർത്തമാനകാലത്തെ പ്രതികൂലമായ പരിതസ്ഥിതികൾ മുന്നിൽക്കണ്ടുള്ള നടപടികളിലൂന്നിയാണ് രണ്ടാം പുനഃസംഘടന സ്കീം സർക്കാർ രൂപപ്പെടുത്തുന്നത്. കയർ മേളയുടെ അവസാന ദിവസമായ ഒമ്പതിന് അതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. സാംസ്കാരിക കലാമേളയും അകമ്പടി ആലപ്പുഴ: കയർ കേരളയുടെ വിജയത്തിനും സഹൃദയസദസ്സിനെ ആകർഷിക്കുന്നതിനും സാംസ്കാരിക-കലാമേളയും ഉണ്ട്. അഞ്ചുമുതൽ ഒമ്പതുവരെയും കലാപരിപാടികൾ ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം വൈകീട്ട് 3.30ന് എസ്.ഡി.വി സ്റ്റേഡിയം മുതൽ ഇ.എം.എസ് സ്റ്റേഡിയം വരെ സാംസ്കാരിക ജാഥ നടക്കും. താളവാദ്യമേളമാണ് തുടർന്ന് നടക്കുക. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അഫ്സലും ജ്യോത്സനയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. ആറിന് വൈകീട്ട് മിമിക്രി, നാടകം, മാപ്പിളഗാനമേള എന്നിവ ഉണ്ടായിരിക്കും. ഏഴിന് വൈകീട്ട് പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ചക്കരപ്പന്തൽ ഗാനമേള, കോട്ടയം നസീറി​െൻറ മെഗാഷോ എന്നിവയാണ്. എട്ടിന് വൈകീട്ട് ക്ലാസിക്കൽ ഡാൻസും നാടൻപാട്ടും. ഒമ്പതിന് സമാപനസമ്മേളനത്തിന് ശേഷം സ്റ്റീഫൻ ദേവസ്യയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമും ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story