Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജി ആധുനിക...

ഗാന്ധിജി ആധുനിക കാലത്തിെൻറ വഴികാട്ടി ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ഗാന്ധിജി ആധുനിക കാലത്തി​െൻറ വഴികാട്ടി -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: തെറ്റായ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ഗാന്ധിജിയെ വധിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ ആധുനിക കാലത്തി​െൻറ വഴികാട്ടിയായി യുവമനസ്സുകളിൽ ഉയർത്തെഴുന്നേൽക്കുകയാണ് മഹാത്മ ഗാന്ധിയെന്ന് മന്ത്രി ജി. സുധാകരൻ. സിവിൽ സ്റ്റേഷൻ അങ്കണത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ജില്ലതല ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹിറ്റ്ലർ മുതൽ സർ സി.പി വരെയുള്ള ഏകാധിപതികളുടെ ചരിത്രം സമൂഹ ഹൃദയങ്ങളിൽനിന്നും തുടച്ചുനീക്കപ്പെട്ടു. സാമൂഹികനീതി മാത്രമാണ് അന്തിമമായി വിജയിക്കുകയെന്ന് ഗാന്ധിജി തെളിയിച്ചു. ഗാന്ധിജി ലോകത്തി​െൻറ വീരപുരുഷനായത് യുദ്ധം ജയിച്ചല്ല, മാനവികതക്കായുള്ള അദ്ദേഹത്തി​െൻറ ചിന്തയും പ്രവൃത്തിയുമാണ് അതിനാധാരം. അദ്ദേഹത്തി​െൻറ പ്രസക്തി നാൾക്കുനാൾ വർധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കല്ലേലി രാഘവൻപിള്ള സന്ദേശം നൽകി. ചുനക്കര ജനാർദനൻ ഗാന്ധി അനുസ്മരണം നടത്തി. എ.ഡി.എം അബ്ദുൽ സലാം, കൗൺസിലർ എ.എ. നൗഫൽ, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ കെ.പി. ലതിക, ഗാന്ധി സ്മാരക സേവകേന്ദ്രം ചെയർമാൻ രവി പാലത്തുങ്കൽ, ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ ബിൻസ് സി. തോമസ്, ജില്ല സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ കെ.വി. രതീഷ്, സബർമതി പ്രസിഡൻറ് രാജു പള്ളിപ്പറമ്പിൽ, അസി. എഡിറ്റർ എ. അരുൺകുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു. കൈനകരി അപ്പച്ചൻ കാവ്യാഞ്ജലി അവതരിപ്പിച്ചു. തുടർന്ന് നടന്ന സർവമത പ്രാർഥനക്ക് ആര്യാട് ശാന്തിലാലും സംഘവും നേതൃത്വം നൽകി. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം ആലപ്പുഴ: മുപ്പാലത്തിന് സമീപം കനാൽ തീരങ്ങളിൽ ഉണങ്ങിനിൽക്കുന്ന അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ ഡി.ടി.പി.സി സെക്രട്ടറിക്ക് നിർദേശം നൽകി. ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി നാഷനൽ സർവിസ് സ്കീം ജില്ല സെല്ലി​െൻറ സഹകരണത്തോടെ ഡി.ടി.പി.സി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് ടെക്നിക്കൽ സെൽ ജില്ല േപ്രാഗ്രാം ഓഫിസർമാരായ പി.കെ. കണ്ണദാസ്, നിഖിൽ, ഫീൽഡ് ഓഫിസർ എസ്. മുന്നദേവ് എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ കോളജ് ഓഫ് എൻജിനീയറിങ്, കെ.വി.എം എൻജിനീയറിങ് കോളജ്, മാവേലിക്കര വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്, ചേർത്തല പോളിടെക്നിക്, ചെങ്ങന്നൂർ മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് എന്നിവടങ്ങളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് ശുചീകരണം നടത്തിയത്. ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ, കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ടി.ജെ. ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ശുചിത്വകർമ സേനയും ശുചീകരണത്തിൽ പങ്കാളികളായി. ഇനിയുള്ള ദിവസങ്ങളിലും ശുചീകരണം തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story