Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.എഫ്.ഐ ജാഥക്ക്...

എസ്.എഫ്.ഐ ജാഥക്ക് സ്വീകരണം

text_fields
bookmark_border
കൊച്ചി: എസ്.എഫ്.ഐ സംസ്‌ഥാന പ്രസിഡൻറ് ജെയ്‌ക് സി. തോമസ് നയിക്കുന്ന സംസ്‌ഥാന ജാഥക്ക് ജില്ലയിൽ സ്വീകരണം ഒരുക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് കൊച്ചി സർവകലാശാലയിൽനിന്ന്് ജില്ല പര്യടനം തുടങ്ങും. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പറവൂരിലും കാലടിയിലും പര്യടനം പൂർത്തിയാക്കി അങ്കമാലിയിൽ സമാപിക്കും. ബുധനാഴ്ച രാവിലെ 9.30ന് കോതമംഗലത്തുനിന്ന് പര്യടനം ആരംഭിക്കും. മൂവാറ്റുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം എറണാകുളം മഹാരാജാസ് കോളജിൽ സമാപിക്കും. ജാഥയോടനുബന്ധിച്ച് ചൊവ്വാഴ്ച മഹാരാജാസ് കോളജിൽ ബാഡ്‌മിൻറൺ ടൂർണമ​െൻറ് നടത്തും. ജില്ല സെക്രട്ടറി വി.എം. ജുനൈദ്, ജോ. സെക്രട്ടറി വിഷ്‌ണു, സംസ്‌ഥാന കമ്മിറ്റി അംഗം ടി.എസ്. സജിത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story