Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ കനോയിങ്...

ദേശീയ കനോയിങ് സ്പ്രിൻറ്​ ചാമ്പ്യന്‍ഷിപ്: കേരളത്തിന് നേട്ടം

text_fields
bookmark_border
ആലപ്പുഴ: മൂന്നാമത് ദേശീയ കനോയിങ് സ്പ്രിൻറ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തിളക്കമാര്‍ന്ന വിജയം. 25 കി.മീ. സീനിയര്‍ വിഭാഗത്തിലും 15 കി.മീ. ജൂനിയര്‍ വിഭാഗത്തിലും മാരത്തണില്‍ കേരളം മെഡല്‍ നേടി. ഭോപാലിലെ ലോവര്‍ േലക്കില്‍ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കേരളം ഒരു സ്വര്‍ണവും എട്ട് വെള്ളിയും 11 വെങ്കലവും നേടി മെഡല്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ കേരളം ആദ്യമായി മൂന്നാമതെത്തി. കേരളത്തിനുവേണ്ടി കെ- വണ്‍ (ജൂനിയര്‍ -മെന്‍) വിഭാഗത്തില്‍ ആൻറണി മൈക്കിളാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. മാരണത്തണ്‍ വിഭാഗത്തില്‍ ആൻറണി മൈക്കിളിന് വെള്ളിയും ലഭിച്ചു. കെ- വണ്‍ (ജൂനിയര്‍ -വിമണ്‍) 200, 500 മീറ്റര്‍ വിഭാഗത്തില്‍ എം.കെ. ആഷ്‌ലി രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. സി -വണ്‍ (ജൂനിയര്‍ -മെന്‍) 200 മീറ്ററില്‍ എം.പി. വിഷ്ണു ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. കെ -ഫോര്‍ (ജൂനിയര്‍ മെന്‍) 200, 500 മീറ്റര്‍ വിഭാഗത്തില്‍ ആദര്‍ശ് അനില്‍കുമാര്‍ (ഒരു വെള്ളി, ഒരു വെങ്കലം), വി.എസ്. അമല്‍ (രണ്ട് വെങ്കലം), ആൻറണി മൈക്കിള്‍ (മൂന്ന് വെള്ളി), നിഖില്‍ ആൻറണി (രണ്ട് വെങ്കലം), സി- വണ്‍ (ജൂനിയര്‍ മെന്‍, 1000 മീ.) അനൂപ് അപ്പുക്കുട്ടന്‍ (വെള്ളി, വെങ്കലം), സി -ഫോര്‍ (മെന്‍, 1000 മീ.) അഭിജിത് പി. ബാലന്‍ (വെങ്കലം), വിപിന്‍ ബിജു (കെ ഫോര്‍), ജെറിന്‍ സെബാസ്റ്റ്യൻ (കെ ഫോര്‍), വിഷ്ണു (കെ -ടു) (ജൂനിയര്‍ മെന്‍, 200 മീ.) അമല്‍ (വെങ്കലം), നിഖില്‍ ആൻറണി (കെ ടു, ജൂനിയര്‍ മെന്‍, 500 മീ.) ഗൗതം സജി, ശ്രീക്കുട്ടന്‍, റോബിന്‍ തോമസ് (സി- ഫോര്‍) എന്നിവര്‍ കേരളത്തിനായി മെഡലുകള്‍ നേടി. മുന്‍ ജി.വി. രാജ അവാര്‍ഡ് ജേതാവ് ബിന സുബൈര്‍ മുഖ്യപരിശീലകയാണ്. ടീം മാനേജര്‍ സുലഭ. ഏഷ്യൻ മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റ്: വരനാട് സ്വദേശി വാസന്തിക്ക് വെങ്കലം ചേര്‍ത്തല: ഏഷ്യൻ മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ വരനാട് സ്വദേശി വാസന്തിക്ക് വെങ്കലം. ചേര്‍ത്തല വാരനാട് തെക്കേവെളി വാസന്തിയാണ് (68) ചൈന റുഗാവോ നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മേളയിൽ തിളങ്ങിയത്. അഞ്ച് കിലോമീറ്റർ നടത്തം, 2000 മീറ്റർ സ്ലീപ്പർ ചേസിലുമാണ് വെങ്കലം നേടിയത്. 400 മീറ്റർ റിലേയിൽ അഞ്ചാം സ്ഥാനവും ലോകമീറ്റിന് യോഗ്യതയും നേടി. കേരളത്തിൽനിന്ന് 31 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ചൈനയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. യാത്രച്ചെലവായിരുന്നു മുഖ്യം. എന്നാൽ, മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിൽ ചേർത്തല ടൗൺ റോട്ടറി ക്ലബ്, ചേർത്തല നഗരസഭ, വാരനാട് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ചില വ്യക്തികളുമാണ് സഹായിച്ചത്. 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലായിരുന്നു മത്സരം.
Show Full Article
TAGS:LOCAL NEWS 
Next Story