Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേറിട്ട...

വേറിട്ട ദൃശ്യാനുഭവമൊരുക്കി ഗാന്ധി ഫിലിം ഫെസ്​റ്റിവൽ

text_fields
bookmark_border
കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി ഫിലിം ഫെസ്റ്റിവൽ വേറിട്ട അനുഭവമായി. ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമ​െൻററികളും ഗാന്ധിജി ആശയങ്ങളെ ദൃശ്യവത്കരിച്ച സിനിമകളുമാണ് ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചത്. നോവ മോറോവിറ്റ്‌സ് രചനയും നിർമാണവും നിര്‍വഹിച്ച 'മഹാത്മ ഗാന്ധി -പില്‍ഗ്രിം ഓഫ് പീസ്' ഡോക്യുമ​െൻററി അക്രമരഹിത പോരാട്ടത്തിലൂടെ ലോകം മാറ്റിമറിച്ച ഗാന്ധിജിയുടെ ജീവിതവും സന്ദേശവും വരച്ചുകാട്ടി. പോര്‍ബന്തറിലെ ഗാന്ധിജിയുടെ വസതിയില്‍നിന്ന് ആരംഭിക്കുന്ന ഡോക്യുമ​െൻററി ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തി​െൻറ ശബ്ദ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഗാന്ധിജി വധിക്കപ്പെട്ടശേഷം അദ്ദേഹത്തി​െൻറ ഭൗതിക ശരീരം കാണാന്‍ കടലുപോലെ ഒഴുകിയെത്തിയ ജനക്കൂട്ടത്തി​െൻറ തേങ്ങലുകളിലാണ് ഡോക്യുമ​െൻററി അവസാനിക്കുന്നത്. ഗാന്ധിജിയുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ഗ്രാമീണ വികസനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് തുടര്‍ന്ന് പ്രദര്‍ശിപ്പിച്ച ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'മന്ഥന്‍' എന്ന ചിത്രം. ഗുജറാത്തില്‍ വര്‍ഗീസ് കുര്യ​െൻറ നേതൃത്വത്തില്‍ നടപ്പാക്കിയ പാല്‍ സഹകരണ പ്രസ്ഥാനത്തി​െൻറ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. സര്‍വിസില്‍നിന്ന് വിരമിക്കാറായപ്പോള്‍ ആനന്ദ റാവുവിന് ഒരു ടെലിവിഷന്‍ പരമ്പരയില്‍ മഹാത്മ ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നു. ഗാന്ധിജിയുടെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ യാതൊരു അറിവുമില്ലാതിരുന്ന റാവുവി​െൻറ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഗിരീഷ് കാസറവള്ളിയുടെ കന്നഡ ചിത്രം 'കൂര്‍മാവതാര' ആവിഷ്‌കരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തി​െൻറ തിരക്കഥ ഗിരീഷ് കാസറവള്ളിയാണ്. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഗാന്ധി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തി. കൊച്ചിന്‍ ഫിലിം സൊസൈറ്റി പ്രതിനിധി അനൂപ് വർമ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story