Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടമ്പ്രയാര്‍ ടൂറിസം...

കടമ്പ്രയാര്‍ ടൂറിസം പദ്ധതി പാളി; പദ്ധതി ​പ്രദേശം സാമൂഹികവിരുദ്ധ താവളം

text_fields
bookmark_border
കാക്കനാട്: ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ കടമ്പ്രയാര്‍ ടൂറിസം പദ്ധതി ലക്ഷ്യം കണ്ടില്ല. കോടികള്‍ ചെലവാക്കി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങൾ തകര്‍ന്നു. പായലും ക്ഷുദ്രജീവകളും നിറഞ്ഞ് കടമ്പ്രയാര്‍ ടൂറിസം പദ്ധതി നാടിന് നാണക്കേടായി. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബോട്ടുകള്‍ വെറുതെ കിടന്ന് നശിക്കുന്നു. നടപ്പാതയുടെ കൈവരികള്‍ തുരുമ്പിച്ച് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി വിഭാവനംചെയ്ത പദ്ധതിക്കായി വാക്വേയും വാച്ച് ടവറും ബോട്ട്ജെട്ടിയും സ്ഥാപിച്ചിരുന്നു. രാത്രിയായാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ് കടമ്പ്രയാര്‍. ജില്ല ആസ്ഥാനത്ത് ഉള്‍പ്പെടെ കേന്ദ്രീകരിക്കുന്ന മയക്കുമരുന്ന സംഘം രാത്രി എത്തുന്നത് കടമ്പ്രയാര്‍ ടൂറിസം പദ്ധതി പ്രദേശത്തേക്കാണ്. ഇവിടെയാണെങ്കില്‍ പൊലീസ് പരിശോധനയും ഇല്ല. പ്രദേശത്തേക്ക് യാത്രക്കാര്‍ എത്താതായതോടെ നല്ലരീതിയില്‍ തുങ്ങിയ ടൂറിസം പദ്ധതി പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കടമ്പ്രയാറ്റിലൂടെ ബോട്ടിങ് ആരംഭിക്കുമ്പോള്‍ അമ്പലമേട് ഫാക്ടി​െൻറ അധീനതയിലുള്ള തടാകങ്ങളിലേക്കും യാത്ര നിശ്ചയിച്ചിരുന്നു. അവിടെയെത്തുന്ന ദേശാടനപ്പക്ഷികളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും അവസരമൊരുക്കാനായിരന്നു ആലോചന. എന്നാല്‍, വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കിയെങ്കിലും സാധ്യതകള്‍ ഇതുവരെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. 2009ല്‍ പഴങ്ങനാട് പതുശ്ശേരിക്കടവില്‍ കടമ്പ്രയാര്‍ തീരത്തുകൂടി ടൈല്‍വിരിച്ച് നടപ്പാത നിർമിച്ചു. റസ്റ്റാറൻറും ബോട്ടിങ്ങും ഏര്‍പ്പെടുത്തി. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും പദ്ധതി ഉഷാറായിട്ടില്ല. കടമ്പ്രയാറി​െൻറ മനക്കകടവ് വരെയുള്ള ഭാഗങ്ങളില്‍ നടപ്പാത മുഴുവനും ടൈല്‍ വിരിക്കുകയും കൈവരി നിര്‍മിക്കുകയും ചെയ്‌തെങ്കിലും ഇരുകരകെളയും ബന്ധിപ്പിക്കാനുള്ള തൂക്കുപാലം നിര്‍മാണം ആരംഭിച്ചില്ല. പഴങ്ങനാട് പുതുശ്ശേരിക്കടവില്‍ ബോട്ടിങ് ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. പ്രദേശത്ത് എത്തിച്ചേരുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാര്യമായൊന്നും ഇല്ല. കടമ്പ്രയാറ്റിലെ മാലിന്യം നീക്കം ചെയ്യാന്‍പോലും നടപടിയില്ല. ഇടക്കിടെ പദ്ധതിക്കായി ലക്ഷങ്ങളും കോടികളും അനുവദിച്ചുവെന്ന് പ്രഖ്യാപനം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് രേഖയുണ്ടാക്കി കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാക്വേയും വാച്ച് ടവറും ബോട്ട് യാര്‍ഡുമെല്ലാം കാടുകയറി ക്ഷുദ്ര ജീവികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാകുകയുംചെയ്തു. ഇവിടം ലഹരി ഉപയോഗിക്കുന്നവരുടെ താവളമായി മാറിയതോടെ സമീപവാസികള്‍ ഭീതിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story