Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബ സൗഹൃദ...

കുടുംബ സൗഹൃദ ആംബുലന്‍സ് സേവനം തുടങ്ങി

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര ആരോഗ്യ സാക്ഷരത കേന്ദ്രം നേതൃത്വത്തില്‍ തുതിയൂര്‍ തലയോരപ്പാടം െറസിഡൻറ്സ് അസോസിയേഷന്‍ കുടുംബസൗഹൃദ ആംബുലന്‍സ് സര്‍വിസിന് തുടക്കമായി. നഗരസഭ പ്രദേശത്തെ എല്ലാ വീടുകളിലെയും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ആശുപത്രിയില്‍ പോകാന്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സഹായമില്ലാതെ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്ക് ആംബുലന്‍സ് സേവനത്തോടൊപ്പം ബൈസ്റ്റാന്‍ഡര്‍ സര്‍വിസും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആംബുലന്‍സ് സര്‍വിസി​െൻറ ഉദ്ഘാടനം കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിച്ചു. തലയോരപ്പാടം െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് എം.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. ഓഫിസ് ഉദ്ഘാടനം തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു. 'ട്രക്' പ്രസിഡൻറ് എം.എസ്. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിഷ സജയനും മെഡിക്കല്‍ സഹായ വിതരണം ഷീല ചാരും നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം. മാത്യു, കെ.പി. ശിവന്‍, മുന്‍ കൗണ്‍സിലര്‍ രാധാമണി പിള്ള എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story