Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്നി 20പെരുന്നാൾ ;...

കന്നി 20പെരുന്നാൾ ; മാർത്തോമ ചെറിയപള്ളി ഭക്തിസാന്ദ്രമായി

text_fields
bookmark_border
കോതമംഗലം: യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ പുതുക്കി പതിനായിരങ്ങൾ ഒഴുകിയെത്തി. മാർത്തോമ ചെറിയപള്ളിയും പരിസരവും ഭക്തിസാന്ദ്രമായി. ചെറിയപള്ളിയിൽ കബറടക്കിയ ബസേലിയോസ് ബാവയുടെ 332ാമത് ഓർമെപ്പരുനാളി​െൻറ പ്രധാന ദിവസമായ തിങ്കളാഴ്ച ജില്ലക്ക് അകത്തും പുറത്തുനിന്നുമായി കാൽനടയായി പതിനായിരങ്ങളാണ് ചെറിയപള്ളിയിൽ എത്തിയത്. ശനിയാഴ്ച യാത്ര തിരിച്ച കോവിൽക്കടവ്, നെടുങ്കണ്ടം, പള്ളിവാസൽ, ചെമ്മണ്ണാർ, സേനാപതി, മുരിക്കുംതൊട്ടി പള്ളികളിൽനിന്നുള്ള സംഘവും തൊട്ടിക്കാനം, രാജകുമാരി, രാജക്കാട്, വെള്ളത്തൂവൽ, കൊന്നത്തടി, കമ്പിളികണ്ടം, തട്ടകണ്ണി, ചെമ്പൻകുഴി, മാങ്കുളം, പള്ളിവാസൽ, അടിമാലി എന്നിവടങ്ങളിൽനിന്നുള്ള സംഘവും തിങ്കളാഴ്ച പുലർച്ചയോടെ കോതമംഗലത്ത് എത്തി. ഹൈറേഞ്ച് മേഖലയിൽനിന്ന് വന്ന തീർഥാടകർക്ക് പള്ളിയിൽ സ്വീകരണം നൽകി. താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ ചെറുസംഘങ്ങളായി വിശ്വാസികൾ ചെറിയപള്ളി ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഉച്ചയോടെ കോതമംഗലത്തേക്കുള്ള വഴികളിൽ വിശ്വാസികളുടെ നിലക്കാത്ത ഒഴുക്കാരംഭിച്ചു. വൈകീട്ടോടെ ചെറിയപള്ളിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു. തീർഥാടക സംഘങ്ങൾക്ക് കോഴിപ്പിള്ളി, ഹൈറേഞ്ച് ജങ്ഷൻ, മലയൻകീഴ്, പോസ്റ്റ് ഓഫിസ് ജങ്ഷൻ, ചക്കാലക്കുടി ചാപ്പൽ എന്നിവിടങ്ങളിൽ നഗരസഭയും പൊതുസമൂഹവും സ്വീകരണം നൽകി. രാവിലെ നടന്ന മൂന്നിന്മേൽ കുർബാനക്കും വൈകീട്ടത്തെ സന്ധ്യപ്രാർഥനക്കും കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ നേതൃത്വം നൽകി. ബസേലിയോസ് ബാവക്ക് വഴി കാണിച്ചതി​െൻറ ഓർമപുതുക്കി രാത്രി പെരുന്നാൾ പ്രദക്ഷിണത്തിന് നായർ യുവാവ് വിളക്കേന്തി. ബുധനാഴ്ച രാവിലെ നടക്കുന്ന പ്രാർഥനകൾക്ക് മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ നേതൃത്വം നൽകും തുടർന്ന് കാതോലിക്ക ബാവ പെരുന്നാൾ സന്ദേശം നൽകും. ഉച്ചക്ക് രണ്ടിന് പെരുന്നാൾ പ്രദക്ഷിണവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story