Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്തോഷ് ബാബു...

സന്തോഷ് ബാബു എസ്.എൻ.ഡി.പി ആലുവ യൂനിയൻ പ്രസിഡൻറ്

text_fields
bookmark_border
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ പ്രസിഡൻറായി വി. സന്തോഷ് ബാബുവിനെയും സെക്രട്ടറിയായി എ.എൻ. രാമചന്ദ്രനെയും തെരഞ്ഞെടുത്തു. പി.ആർ. നിർമൽകുമാറാണ് വൈസ് പ്രസിഡൻറ്. കെ.എസ്. സ്വാമിനാഥൻ, പി.പി. സനകൻ, ടി.എസ്. അരുൺ (ഡയറക്ടർ ബോർഡ് അംഗം), ലത ഗോപാലകൃഷ്ണൻ, സജീവൻ ഇടച്ചിറ, പി.ബി. നിഷാന്ത് (പഞ്ചായത്ത് കമ്മിറ്റി അംഗം). ടി.എസ്. അരുൺ ഒഴികെയുള്ളവരെല്ലാം ഒരേ പാനലിൽ മത്സരിച്ചവരാണ്. ആകെയുള്ള 1162 വോട്ടർമാരിൽ 1132 പേർ വോട്ട് രേഖപ്പെടുത്തി. എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാർഷിക പെതുയോഗത്തിൽ ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.ഡി. ശ്യാംദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല യൂനയൻ കൺവീനർ കെ.കെ. മഹേശൻ റിട്ടേണിങ് ഓഫിസറായിരുന്നു. ക്യാപ്ഷൻ ea52 santhosh എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു ea53 ramachandran എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ
Show Full Article
TAGS:LOCAL NEWS 
Next Story