Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ വിദ്യാർഥി ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കാക്കനാട്: ഇരു വൃക്കകളും തകരാറിലായ വിദ്യാർഥി ജീവന്‍ നിലനിർത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. തൃക്കാക്കര ദേശീയകവല ഡിവിഷനില്‍ മല്ലശ്ശേരി വീട്ടില്‍ റഫീഖി​െൻറ മകന്‍ അല്‍ത്താഫാണ് (21) ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കുകയാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപ ഇതിന് ആവിശ്യമുണ്ട്. ഓട്ടോ ഡ്രൈവറായ റഫീഖിന് ഇത്രയും തുക മക​െൻറ ചികിത്സക്ക് കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കളമശ്ശേരി ലിറ്റില്‍ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ടിലെ എയര്‍ കണ്ടീഷനിങ് കോഴ്സ് വിദ്യാർഥിയാണ് അല്‍ത്താഫ്. കുടുംബത്തി​െൻറ അവസ്ഥ അറിയാവുന്ന നാട്ടുകാര്‍ ചേര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി.ടി. ബാബു കണ്‍വീനറും നവജ്യോതി െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സാജു മൈക്കിള്‍ ചെയര്‍മാനുമായി ചികിത്സ സഹായസമിതി രൂപവത്കരിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് കുന്നുംപുറം ശാഖയില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 013703901712190001. ഐ.എഫ്.എസ് കോഡ്: സി.എസ്.ബി.കെ 0000137. ഫോണ്‍: 98950 82523, 96567 60484.
Show Full Article
TAGS:LOCAL NEWS 
Next Story