Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
നെട്ടൂർ: കുമ്പളം ടോൾ പ്ലാസ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നടപടി അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്ന് ആരോപിച്ച് ടോൾ വികസന വിരുദ്ധ ജനകീയ സമിതി നടത്തി. ജനങ്ങളെ കുടിയൊഴിപ്പിച്ച് വഴിയാധാരമാക്കിയും മതസ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുനീക്കിയും ടോൾ പ്ലാസക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കി ചുങ്കപ്പിരിവ് വർധിപ്പിക്കാനുള്ള കോർപറേറ്റ് താൽപര്യമാണ് ഇതിന് പിന്നിലെന്ന് സമരക്കാർ ആരോപിച്ചു. ധർണ കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ടോൾ വികസന വിരുദ്ധ ജനകീയ സമിതി ചെയർമാൻ പി.എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരൻ, കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ്, സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.പി. ചന്ദ്രബോസ്, ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി സുബീഷ്, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ, എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ടി.എ. അലി നെട്ടൂർ, മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു. ശുചിത്വദിനം ആചരിച്ചു കാക്കനാട്: എസ്.വൈ.എസ് ശുചിത്വദിനത്തി​െൻറ വൈറ്റില സോൺ തല ഉദ്ഘാടനം കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പ്രാഥമിക ആരോഗ്യ പരിസരവും ശുചീകരിച്ച് തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സാബു ഫ്രാൻസിസ് നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.എം. യൂസുഫ്, യൂത്ത് ലീഗ് നേതാവ് സൈനുദ്ദീൻ, എസ്.വൈ.എസ് ജില്ല സെക്രട്ടറി അലി കുന്നപ്പിള്ളി, ജലീൽ സഖാഫി, സ്വാലിഹ് വെണ്ണല, എം.എം. നവാസ്, അഷ്റഫ് വാഴക്കാല, സുധീർ, അസീസ് ചിറ്റേത്തുകര, അബൂബക്കർ മുസ്ലിയാർ, ഷംസുദ്ദീൻ അഞ്ചുമുറി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story