Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപവാസ സമരം നടത്തി

ഉപവാസ സമരം നടത്തി

text_fields
bookmark_border
മട്ടാഞ്ചേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിയിലേക്ക് മടങ്ങുകയെന്ന സന്ദേശവുമായി കോണ്‍ഗ്രസ് പനയപ്പിള്ളി, ചെറളായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ . മുന്‍ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ ഉദ്ഘാടനം ചെയ്തു. എന്‍. വേണുഗോപാല്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡൻറ് പി.എം. അസ്ലം അധ്യക്ഷത വഹിച്ചു. ടി.വൈ. യൂസഫ്, എന്‍.കെ.എ. ലത്തീഫ്, എ.എം. അയൂബ്, എം.എ. മുഹമ്മദാലി, വി.എച്ച്. ഷിഹാബുദ്ദീൻ‍, പി.എച്ച്. നാസര്‍, സാജന്‍ മണ്ണാളി, കെ. ജൈനി, ഷമീര്‍ വളവത്ത്, കെ.ബി. സലാം, ദിനേശ് കമ്മത്ത്, അസീം ഹംസ, സേവ്യര്‍ പുളിക്കല്‍, മുഹമ്മദ് ജറീസ്, അഫ്സല്‍ അലി, മധു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഫോര്‍ട്ട്കൊച്ചി നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ഇ. സിയാദ് അധ്യക്ഷത വഹിച്ചു. ടി.വൈ. യൂസഫ്, ഷൈനി മാത്യു, പി.എസ്. ഹംസക്കോയ, പി.എസ്. ജെറോം, ഡൊമിനിക് പ്രസേൻറഷൻ വി.എച്ച്. ഹാബുദ്ദീൻ‍, എന്‍.കെ.എ. ലത്തീഫ്, പി.എച്ച്. നാസര്‍, എസ്. ഷാനവാസ്, കെ.ബി. സലാം, ആൻറണി, ആന്‍സല്‍, കെ.കെ. നദീര്‍, ജോണി, രാജു തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഈരവേലി, പുതിയ റോഡ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം എന്‍.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. പി.എച്ച്. നാസര്‍, വി.എച്ച്. ഷിഹാബുദ്ദീൻ‍, പി.എ. അബ്ദുൽ ഖാദര്‍, പി.എ.എം. സിദ്ദീഖ്, ടി.വൈ. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധിജയന്തിക്ക് വിവിധ പരിപാടികൾ ഒരുക്കി മട്ടാഞ്ചേരി: കൊച്ചിന്‍ വികസന വേദി ഗാന്ധിജയന്തിയോടനുബന്ധിച്ച് മട്ടാഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രിന്‍സിപ്പല്‍ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. കെ.ബി. സലാം, ജ്യോതിഷ് വീന്ദ്രന്‍, കെ.ബി. ജബ്ബാര്‍, എന്‍. ശ്രീനിവാസ മല്യ, അയൂബ് സുലൈമാന്‍, സുജിത്ത് മോഹനന്‍, ഇന്ദു ജ്യോതിഷ്, എ.ബി. റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയില്‍ ഗാന്ധിജയന്തി ദിനത്തില്‍ 'ഗാന്ധിജിയെ അറിയുക' വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പഠന പരിപാടി സംഘടിപ്പിച്ചു. കെ. ധർമവതി, വി.യു. ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ ക്ലാസ് നയിച്ചു. ശശിധരന്‍ മാസ്റ്റര്‍ ഗാന്ധിയെക്കുറിച്ചുള്ള കവിത ആലപിച്ചു. എം. അഭിനന്ദന, കെ.ആര്‍. ഹിമ, എസ്. നേഹ, എം.ആര്‍. ശശി എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തില്‍ മാസ്റ്റർ ആല്‍ഡ്രിന്‍ ജേക്കബ് ഒന്നാം സ്ഥാനം നേടി. മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറി ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫോർട്ട്കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവ. സ്കൂളിലെ മുഹസിന മുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ് സ്കൂളിലെ എ.ആർ. റുമൈസക്കാണ് രണ്ടാം സ്ഥാനം. കോളജ്തലത്തിൽ ഇടക്കൊച്ചി അക്വിനാസ് കോളജിലെ ടി.എ. നിലോഫർ ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കോളജിലെ കെ.വി. ജിതിൻ, കെ.എസ്. സൻജന എന്നിവർക്കാണ് രണ്ടാംസ്ഥാനം. ബെന്നി ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. എൻ.കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. എം.ബി. മുഹമ്മദ് സഹീർ, പി.എം. മുരളീധരൻ, റഷീദ് പറമ്പത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story