Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിക്കര ​െറയിൽവേ...

മാവേലിക്കര ​െറയിൽവേ സ്​റ്റേഷനില്‍ നടപ്പാലം സ്ഥാപിക്കും

text_fields
bookmark_border
മാവേലിക്കര: കല്ലുമല ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് െറയില്‍വേ ഗേറ്റ് അടച്ചാലും സ്റ്റേഷനില്‍ എത്തുന്നതിന് എഫ്.സി.ഐക്ക് സമാന്തര റോഡിലേക്ക് നടപ്പാലം സ്ഥാപിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. െറയില്‍വേ വികസനസമിതി ജനറൽ സെക്രട്ടറി അനി വര്‍ഗീസ് െറയിൽവേക്ക് നല്‍കിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിലാണ് എം.പിയും ഉദ്യോഗസ്ഥരും മാവേലിക്കര െറയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ അല്ലെങ്കില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ െറയില്‍വേ തയാറാണ്. വരുമാനം വർധിച്ചാല്‍ മാത്രമെ നടപടി സ്വീകരിക്കൂ. കല്ലുമല മേല്‍പാലത്തിന് 50 ശതമാനം തുക െറയില്‍വേ വകയിരുത്തിയിട്ടുണ്ടെന്നും സംസ്ഥാനവിഹിതമായ 50 ശതമാനം ലഭിക്കാത്തതാണ് നിർമാണത്തിന് തടസ്സമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേൽക്കൂരയില്ലാത്ത ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിടത്തും പുതിയവ ഉടന്‍ നിർമിക്കും. വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് കരാര്‍ എടുത്തവര്‍ സുരക്ഷക്ക് ക്രമീകരണങ്ങള്‍ ചെയ്യാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും െറയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയോജന സദനം നോക്കുകുത്തിയായി ചെങ്ങന്നൂർ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വയോജന സദനത്തി​െൻറ കെട്ടിടം നോക്കുകുത്തിയായി. മാന്നാർ, പഞ്ചായത്തിൽ ഏഴുവർഷം മുമ്പാണ് രണ്ട് മുറി, ഹാൾ, അടുക്കള, ബാത്ത് റൂം എന്നിവയോട് കൂടിയ കെട്ടിടം യാഥാർഥ്യമാക്കിയത്. ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം 2010 ജൂലൈ ഒമ്പതിന് അന്നത്തെ വനം-ഭവന മന്ത്രി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് യു.ഡി.എഫ് ഭരണസമിതിയുടെ കാലയളവിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഗ്യാസ് കണക്ഷൻ, ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങി പകൽ വീടാക്കി മാറ്റിയെങ്കിലും അധികനാൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പരിസരഒ കാട് കയറി കിടക്കുകയാണ്. കുടുംബമേള മാവേലിക്കര: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ മാവേലിക്കര തെക്കേക്കര യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ നടന്ന കുടുംബമേള സംസ്ഥാന കമ്മിറ്റി അംഗം പി.വി. ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. വി. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.എന്‍. രാധമ്മ, യൂനിയന്‍ സ്ഥാപക നേതാവ് ജി. കൃഷ്ണപിള്ള അനുസ്മരണപ്രഭാഷണം നടത്തി. 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. സി. ചന്ദ്രശേഖരപിള്ള, എസ്. ശിവാനന്ദന്‍, ടി. തോമസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. റിട്ട. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ. സുലോജന ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story