Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിലെ ആർ.ഒ...

നഗരത്തിലെ ആർ.ഒ പ്ലാൻറുകൾ പ്രവർത്തനരഹിതം

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ ആർ.ഒ പ്ലാൻറുകൾ പലതും പ്രവർത്തനരഹിതമായി. സാങ്കേതിക തകരാറിനെ തുടർന്ന് പഴവങ്ങാടി ജങ്ഷന് സമീപത്തെ പ്ലാൻറാണ് അവസാനമായി പൂട്ടിയത്. ഇതോടെ മറ്റ് ആർ.ഒ പ്ലാൻറുകളിൽ വൻ തിരക്കാണ്. ജലം ശേഖരിക്കാനെത്തുന്നവര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. അനുവദനീയമായതിലും അധികം അളവില്‍ ജലം ശേഖരിക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. പല ആര്‍.ഒ പ്ലാൻറുകളിലും തര്‍ക്കം കൈയാങ്കളിയിലും സംഘര്‍ഷങ്ങളിലേക്കും എത്താറുണ്ട്. ഒരാള്‍ക്ക് 10 ലിറ്റര്‍ ജലമാണ് ഒരു ആർ.ഒ പ്ലാൻറിൽനിന്ന് ശേഖരിക്കാന്‍ അനുമതിയുള്ളത്. ഇതുസംബന്ധിച്ച അറിയിപ്പ് ആർ.ഒ പ്ലാൻറുകള്‍ പ്രവര്‍ത്തനമാരംഭിച്ച കാലഘട്ടത്തില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ആദ്യ കാലങ്ങളില്‍ ഇത് കൃത്യമായി അംഗീകരിച്ച് ജലം ശേഖരിച്ചിരുന്നെങ്കിലും പിന്നീട് പലരും 20ഉം 30ഉം ലിറ്റര്‍ വെള്ളം ശേഖരിച്ചുതുടങ്ങിയതോടെയാണ് തര്‍ക്കങ്ങളുണ്ടായിത്തുടങ്ങിയത്. നിലവില്‍ 20 ലിറ്റര്‍ വെള്ളമെന്ന തരത്തിലാണ് ഉപഭോക്താക്കള്‍ ആർ.ഒ പ്ലാൻറുകളില്‍നിന്ന് ശേഖരിക്കുന്നത്. പമ്പിങ് ശേഷി കുറവുള്ള ആര്‍.ഒ പ്ലാൻറുകളില്‍ ഇത്തരത്തില്‍ ജലം ശേഖരിക്കുന്നത് താമസത്തിന് ഇടയാക്കുന്നുമുണ്ട്. നഗരത്തിലെ പല ആര്‍.ഒ പ്ലാൻറുകളും കുറച്ചുനാളുകളായി പ്രവര്‍ത്തനരഹിതമാണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ആർ.ഒ പ്ലാൻറുകളില്‍നിന്ന് ശുദ്ധജല വിതരണം നടത്തുന്നത്. ജോലിക്ക് പോകുന്നതിന് മുമ്പായി ജലം ശേഖരിക്കാൻ നിരവധി ആളുകളാണ് പുലര്‍ച്ചെ പ്ലാൻറുകളിലെത്തുന്നത്. ആലപ്പുഴയെ പൈതൃക നഗരമാക്കും -മന്ത്രി തോമസ് ഐസക് ആലപ്പുഴ: ലളിതകല അക്കാദമിയുമായി സഹകരിച്ച് ആലപ്പുഴയെ മൂന്ന് വർഷംകൊണ്ട് പൈതൃക നഗരമാക്കി മാറ്റുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കയർ കേരളയോടനുബന്ധിച്ച് ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച, 500 മീറ്റർ നീളത്തിൽ കയർ പായയിൽ നടത്തിയ കയർ ചിത്രരചന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഗുജറാത്ത് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഗുജറാത്തി കെട്ടിടങ്ങൾ പാരമ്പര്യത്തനിമ നിലനിർത്തി സംരക്ഷിക്കും. അടുത്ത മാസം 11, 12 തീയതികളിൽ ഗുജറാത്തി സ്ട്രീറ്റിൽ താമസമാക്കിയിരുന്ന 300 പേരിൽ 100 പേർ ആലപ്പുഴ സന്ദർശിക്കാൻ എത്തും. ഇവരുടെ ഓർമകൾ രേഖപ്പെടുത്തി സൂക്ഷിക്കും. ഡൗൺ ദി മെമ്മറിലൈൻസ് എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരളം ദൃശ്യസാക്ഷരതയുടെ കാര്യത്തിൽ പിന്നിലാണെന്ന് കേരള ലളിതകല അക്കാദമി ചെയർമാൻ സത്യപാൽ പറഞ്ഞു. കയർ ചിത്രരചന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം നിരക്ഷരരായ ഗോത്രസമൂഹങ്ങളുടെ ദൃശ്യശേഷി നമ്മളേക്കാൾ വലിയ ഉയരത്തിലാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ഇടപഴകുമ്പോഴാണ് കലകൾ ജനകീയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം മുഹമ്മ: രാജീവ് ഗാന്ധി സ്‌നേഹ സാന്ത്വനം ആക്ടീവ് ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാലിന് പുത്തനമ്പലം ഭാഗ്യരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. രക്ഷാധികാരി എം.ജി. തിലകന്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story