Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ പായയി​െല ആ...

കയർ പായയി​െല ആ ചിത്രങ്ങളു​െട നീളം 500 മീറ്റര്‍

text_fields
bookmark_border
ആലപ്പുഴ: ഒക്ടോബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ നടക്കുന്ന കയര്‍ കേരളക്ക് മുന്നോടിയായി 500 മീറ്റര്‍ നീളമുള്ള കയര്‍ പായയില്‍ ചിത്രരചന പൂര്‍ത്തിയായി. ഇന്ത്യയില്‍തന്നെ ആദ്യമായാണ് കയര്‍ പ്രതലത്തില്‍ ഇത്തരമൊരു ചിത്രരചന നടക്കുന്നത്. ലളിതകല അക്കാദമിയുമായി ചേര്‍ന്നാണ് ആലപ്പുഴ ബീച്ചില്‍ കയര്‍ ചിത്രം ഒരുക്കിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് ക്യുറേറ്റര്‍. കയര്‍ കേരള തുടങ്ങുമ്പോള്‍ ഈ വന്‍ ബാനര്‍ പരിപാടി നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റി സ്ഥാപിക്കും. ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു. വര്‍ണാഭമായ ഒട്ടേറെ ഡിസൈനുകളാല്‍ സമ്പന്നമാണ് കേരളമെന്നും ആ പാരമ്പര്യത്തെയും ഡിസൈനുകളെയും കയര്‍ ഉല്‍പന്നങ്ങളിലേക്കുകൂടി പകര്‍ത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഈ ചിത്രരചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കയര്‍ ഉല്‍പന്നങ്ങളെ വൈവിധ്യവത്കരിക്കാന്‍ കയര്‍ ഉല്‍പാദന മേഖലയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് കലാകാരന്മാരുടെ പിന്തുണയുണ്ടാകുമെന്നും സത്യപാല്‍ പറഞ്ഞു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ഫോമില്‍ എം.ഡി ഡോ. എസ്. രത്നകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. കയര്‍ കേരള: സീഡി പ്രകാശനം ഇന്ന് ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് തയാറാക്കിയ സീഡി 'കയറി​െൻറ വര്‍ണോത്സവം' തിങ്കളാഴ്ച ഉച്ചക്ക് 12ന് കലക്ടര്‍ ടി.വി. അനുപമ പ്രകാശനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ഏറ്റുവാങ്ങും. കയര്‍ മേഖലയുമായി ബന്ധപ്പെട്ട ഏഴ് ഗാനമാണ് സീഡിയിലുള്ളത്. കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, അനില്‍ വി. നാഗേന്ദ്രന്‍, പ്രദീപ് തുമ്പോളി തുടങ്ങിയവരാണ് രചന. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ. കുട്ടപ്പന്‍ എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഉണ്ണിമേനോന്‍, ശ്രീകാന്ത്, കാവാലം ശ്രീകുമാര്‍, പി.കെ. മേദിനി, സി.ജെ. കുട്ടപ്പന്‍, സുദീപ് കുമാര്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യു.ആര്‍ കോഡ് ഹണ്ട് നാലിന് ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്യു.ആര്‍ കോഡ് ഹണ്ട് സംഘടിപ്പിക്കുന്നു. വ്യക്തികള്‍ക്കും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നല്‍കും. പങ്കെടുക്കാന്‍ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റമുള്ള സ്മാർട്ട് ഫോണുമായി നാലിന് രാവിലെ ഒമ്പതിനുമുമ്പ് കയര്‍ കോര്‍പറേഷന്‍ അങ്കണത്തില്‍ എത്തണം. ഫോൺ: 9048763953.
Show Full Article
TAGS:LOCAL NEWS 
Next Story