Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപമര്യാദയായി...

അപമര്യാദയായി പെരുമാറിയെന്ന്; എസ്.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്​റ്റേഷനിൽ എം.എൽ.എയുടെ കുത്തിയിരിപ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: അപമര്യാദയായി പെരുമാറിയ എസ്.ഐ.ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. വിവരമറിഞ്ഞ് നൂറുകണക്കിന് സി.പി.ഐ. പ്രവർത്തകരും സ്റ്റേഷനിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുത്തിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച സമരം എസ്.ഐക്കെതിരെ നടപടി എടുക്കാമെന്ന് സ്പീക്കർ അടക്കം ഉറപ്പ് നൽകിയതോടെ ഏഴ് മണിയോടെ അവസാനിച്ചു. ഒരു കേസുമായി ബണ്ഡപെട്ട് എസ്.ഐ.യെ വിളിച്ച എം.എൽ.എയോട്, എസ്.ഐ. വർക്കി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ എസ്.ഐയെ കാണാൻ എം.എൽ.എ സ്റ്റേഷനിലെത്തിെയങ്കിലും സ്ഥലം വിട്ടിരുന്നു. ഇതോടെയാണ് എസ്.ഐയെ കാണണമെന്നും, മോശം പരാമർശം നടത്തിയതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ കുത്തിയിരുന്നത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെെട്ടങ്കിലും എസ്.ഐയെ കാണാതെ മടങ്ങില്ലന്ന നിലപാടിൽ എം.എൽ.എ. ഉറച്ചുനിന്നു. ഒടുവിൽ നിയമസഭ സ്പീക്കർ ഇടപെട്ട് ഒരാഴ്ചക്കകം എസ്.ഐക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. എസ്.ഐക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും പരാതിയും നൽകിയതായും ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഉറപ്പ് നൽകിയതായും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story