Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ബി.ബി.എസ്​ റാങ്ക്​...

എം.ബി.ബി.എസ്​ റാങ്ക്​ ജേതാവിന്​ ഫീസ്​ തുക പുരസ്​കാരം

text_fields
bookmark_border
അങ്കമാലി: റാങ്ക് ജേതാവിന് മുഴുവൻ ഫീസ് തുകയും ഉപഹാരമായി നൽകി സ്വകാര്യ മെഡിക്കൽ കോളജി​െൻറ അപൂർവ ആദരം. ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആഷിമ ആര്‍. ചന്ദ്രനെ കുന്നുകര ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജാണ് അനുമോദിച്ചത്. അഞ്ചുവര്‍ഷ പഠനത്തിൽ ഫീസിനത്തില്‍ വന്ന ചെലവ് ആഷിമക്ക് ഉപഹാരമായി നല്‍കി. ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റും (ജി.സി.ടി) ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (സ്നിംസ്) ചേർന്നാണ് അനുമോദനം ഒരുക്കിയത്. ജി.സി.ടി പ്രസിഡൻറ് എം.ജി. പുഷ്പാകരന്‍ ആഷിമ ആര്‍. ചന്ദ്രന് സ്വര്‍ണമെഡലും പ്രശംസപത്രവും ഉപഹാരവും സമ്മാനിച്ചു. ആഷിമയുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. 2013 ബാച്ചില്‍ സർവകലാശാല തലത്തില്‍ റാങ്ക് നേടിയ ശ്രീവിദ്യ സുരേഷ്, ഒന്നാം വര്‍ഷ എം.ബി.ബി.എസ് അനാട്ടമി പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ എമിന്‍ ജോയി, വി.ആര്‍. അശ്വതി, ബി. ശില്‍പ എന്നിവര്‍ക്കും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാനേജ്മ​െൻറ് പ്രതിനിധികൾ എന്നിവർക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ജി.സി.ടി സെക്രട്ടറി മുരളീധര പണിക്കര്‍, അഡ്വ. ടി.എ. വിജയന്‍, മെഡിക്കല്‍ കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കേണല്‍ രാജീവ് മണ്ണാളി, പ്രിന്‍സിപ്പല്‍ ഡോ. രാജു ആൻറണി, സ്റ്റുഡൻറ്സ് യൂനിയന്‍ ചെയര്‍മാന്‍ അരുണ്‍ പൗലോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story