Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സൽ ഗ്ലാസസ് ഫാക്​ടറി ...

എക്സൽ ഗ്ലാസസ് ഫാക്​ടറി സർക്കാർ ഏറ്റെടുക്കും ^തോമസ് ഐസക്​

text_fields
bookmark_border
എക്സൽ ഗ്ലാസസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കും -തോമസ് ഐസക് ആലപ്പുഴ: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന െസാമാനി ഗ്രൂപ്പി​െൻറ ഉടമസ്ഥതയിെല പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസസ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സര്‍ക്കാറില്‍നിന്ന് ചോര്‍ത്തിയ പണം തിരിച്ചുപിടിക്കാന്‍ ജപ്തി ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു. കമ്പനി അനന്തമായി അടച്ചിടാനുള്ള സൊമാനിയുടെ തന്ത്രം അനുവദിക്കില്ല. 70 കോടിയോളം രൂപ ബാധ്യത വരുത്തി അഞ്ചുവര്‍ഷം മുമ്പാണ് അടച്ചത്. ചില നിയമപ്രശ്നങ്ങള്‍ കമ്പനി മനഃപൂര്‍വം വരുത്തിെവച്ചിട്ടുണ്ടെങ്കിലും ഇത് മറികടക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. സര്‍ക്കാര്‍ സഹായം വാങ്ങി ഉൽപാദനം പുനരാരംഭിച്ച് രണ്ടുവര്‍ഷം തികയുംമുമ്പാണ് 2012 ഡിസംബറില്‍ ഫാക്ടറി വീണ്ടും അടച്ചത്. കെ.എസ്.ഐ.ഡി.സിക്കും കെ.എഫ്.സിക്കും 30 കോടിയിലേറെ രൂപ കമ്പനി തിരിച്ചുനല്‍കാനുണ്ട്. നികുതിയും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും കൂട്ടിയാല്‍ പത്തുകോടിയോളമാകും. ഇവയെല്ലാം തിരിച്ചുപിടിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. എക്സല്‍ ഗ്ലാസസ് ലിമിറ്റഡിലെ തൊഴിലാളി സംഘടനകള്‍ ഉൾപ്പെടെ മുന്നോട്ടുെവച്ച വര്‍ഷങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നത്. എക്‌സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സി.പി.ഐയും എ.ഐ.ടി.യു.സിയും സമര രംഗത്തെത്തിയിരുന്നു. ആയിരത്തിലേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ വ്യവസായശാല നിശ്ചലമായിട്ട് 58 മാസം പിന്നിടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story