Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം തുടരണ​െമന്ന്​ ആവശ്യപ്പെട്ട് കുഞ്ഞുണ്ണിക്കര ദ്വീപുകാരും

text_fields
bookmark_border
മെട്രോ സൗന്ദര്യവത്കരണം തുടരണമന്ന് ആവശ്യപ്പെട്ട് കുഞ്ഞുണ്ണിക്കര ദ്വീപുകാരും ആലുവ: മെട്രോ സൗന്ദര്യ വൽക്കരണ പദ്ധതി പൂർത്തിയാക്കണമെന്ന് ഉളിയന്നൂർ -കുഞ്ഞുണ്ണിക്കര ദ്വീപ് നിവാസികൾ ആവശ്യപ്പെട്ടു. മെട്രോ സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് വരെ സൗന്ദര്യ വൽക്കരണം നടത്തുന്നത് ദ്വീപുകാർക്ക് ഏറെ ഗുണം ചെയ്യും. ദ്വീപിലേക്ക് നഗരത്തിൽ നിന്നുള്ള പ്രവേശന കവാടം മാർക്കറ്റ് പരിസരമാണ്. കാലികളെ കെട്ടുന്നതും വലിയ ലോറികൾ പാർക്ക് ചെയ്യുന്നതും ബൈപാസ് അടിപ്പാതയിലെ ഈ ഭാഗത്താണ് . മാലിന്യങ്ങൾ തള്ളുന്നതും ഇവിടെയാണ്. അതിനാൽ ദ്വീപുകാരുടെ സഞ്ചാരം ദുരിതമാണ്. ഇതിന് പരിഹാരമാകുന്നതാണ് സൗന്ദര്യവൽക്കരണമെന്ന് നിവാസികൾ പറയുന്നു. മെട്രോ സ്‌റ്റേഷൻ പ്രദേശങ്ങളിലെ സൗന്ദര്യവൽക്കരണം തടഞ്ഞ സി. പി.എം നടപടിക്ക് ന്യായീകരണമില്ലെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ അബ്‌ദുൽ മുത്തലിബ്, കാർഷിക വികസന ബാങ്ക് പ്രസിഡൻറ് കെ.കെ. ജിന്നാസ്, ആലങ്ങാട് ബ്ലോക്ക് സ്‌ഥിരം സമിതി അധ്യക്ഷ ഭദ്രാദേവി, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ഷുഹൈബ്, നിഷ ബിജു എന്നിവർ ആരോപിച്ചു. സൗന്ദര്യവത്കരണം പൂർത്തീകരിക്കണമെന്നും ഇതിന് സംരക്ഷണം സർക്കാർ നൽകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story