Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുക്കാട്ടുപടിയിൽ...

പുക്കാട്ടുപടിയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
എടത്തല: . മൂന്നുലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ നഷ്ടമായി. ജങ്ഷനിലെ റസ്നി ജ്വല്ലറിയിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. അഞ്ചര കിലോ വെള്ളിയാഭരണങ്ങളും മൂന്നര ഗ്രാം സ്വർണവുമാണ് നഷ്ടമായത്. ജ്വല്ലറിക്കകത്തുണ്ടായിരുന്ന കേബിളുകൾ മുറിച്ച് സി.സി ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കുന്ന ഡി.വി.ആർ മോഷ്ടാവ് കൊണ്ടുപോയി. സ്വർണം സൂക്ഷിച്ച ലോക്കർ തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. രണ്ട് കെട്ടിടങ്ങളുടെ ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ചെങ്കൽ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐ പി.ജെ. നോബിൾ, ഫിങ്കർ പ്രിൻറ് ബ്യൂറോ എന്നിവർ മോഷണം നടന്ന സ്ഥലം സന്ദർശിച്ച് തെളിവെടുപ്പുനടത്തി. ഫോട്ടോ: Puka moshanam-1 പുക്കാട്ടുപടിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ ഭാഗം പൊലീസ് പരിശോധിക്കുന്നു Puka moshanam പുക്കാട്ടുപടിയിൽ മോഷണം നടന്ന ജ്വല്ലറിയുടെ ഉൾഭാഗം
Show Full Article
TAGS:LOCAL NEWS 
Next Story