Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന ദിനത്തിൽ അവർ...

വയോജന ദിനത്തിൽ അവർ കൊച്ചി കണ്ടു; പ്രായവും ക്ഷീണവും മറന്നു

text_fields
bookmark_border
കൊച്ചി: പ്രായവും രോഗവും ശരീരത്തെ ബാധിച്ചിരുന്നെങ്കിലും വിനോദയാത്രയുടെ ഒരു പകൽ അവർക്ക് പകർന്നത് പുതിയ ഊർജമായിരുന്നു. ജീവിതം വീണ്ടും യുവത്വത്തിലേക്ക് പ്രവേശിക്കുന്നതുപോലെ... കൊച്ചി കായലും ബോട്ട് യാത്രയും അസ്തമയ സൂര്യനുമൊക്കെ 70 പിന്നിട്ട എഴുന്നൂറോളം പേർക്ക് പുതിയ അനുഭവങ്ങളായി. ലോക വയോജനദിനത്തോടനുബന്ധിച്ച് തൃശൂര്‍ പരപ്പൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ജില്ലയിലെ 70 വയസ്സ് പിന്നിട്ട വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. 700ഓളം അംഗങ്ങള്‍ 13 ബസുകളിലായാണ് പുറപ്പെട്ടത്. പറപ്പൂര്‍ പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച യാത്ര അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാവിത്രി ശങ്കപ്പ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവയില്‍നിന്ന് ഇടപ്പള്ളി വരെ സംഘം മെട്രോയില്‍ യാത്ര നടത്തി. എല്ലാവരുടെയും കന്നി മെട്രോ യാത്രയായിരുന്നു. ലുലുമാളും സ​െൻറ് ജോര്‍ജ് പള്ളിയും സന്ദര്‍ശിച്ചു. വികാരി കുര്യാക്കോസ് എരവിമംഗലം സംഘാംഗങ്ങളെ സന്ദര്‍ശിച്ചു. അവിടെയായിരുന്നു ഉച്ചഭക്ഷണം. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍ ബോട്ട് യാത്ര നടത്തി. തൃശൂർ ജില്ല കോ-ഓപറേറ്റിവ് സംഘത്തി​െൻറ ആംബുലന്‍സും അമല മെഡിക്കല്‍ കോളജ് ടീമും വളൻറിയന്‍മാരും സംഘത്തെ അനുഗമിച്ചിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡൻറ് സി.ടി. ചേറു, ജോ. സെക്രട്ടറി പി.കെ. ബേബി, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യന്‍, ട്രഷറര്‍ എ.കെ. അറുമുഖന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story