Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ടോം ഉഴുന്നാലിലിന് ...

ഫാ. ടോം ഉഴുന്നാലിലിന് കൊച്ചിയിൽ സ്​നേഹോഷ്​മള വരവേൽപ്​

text_fields
bookmark_border
നെടുമ്പാശ്ശേരി: യമനിൽ ഭീകരരുടെ തടവിൽനിന്ന് മോചിതനായി ജന്മനാട്ടിൽ എത്തിയ ഫാ.ടോം ഉഴുന്നാലിലിന് വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്. ബിഷപ്പുമാരായ സെബാസ്റ്റ്യൻ വാണിയംപുരയ്ക്കൽ, ജേക്കബ് മുരിക്കൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി എം.പി, മുൻ. എം.പി. പി.സി. തോമസ്, എം.എൽ.എമാരായ അൻവർസാദത്ത്, റോജി.എം.ജോൺ, വി.ഡി.സതീശൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബിഈഡൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സലേഷ്യൻ സഭയിലെ സഹ വൈദികർക്കൊപ്പം രാവിലെ 7.15നാണ് ഫാ.ടോം ഉഴുന്നാലിൽ ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയത്. മന്ത്രിമാരോ ഇടത് ജനപ്രതിനിധികളോ ഇദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താതിരുന്നത് വിവാദമായി. ഇത് അനൗചിത്യമായിപ്പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫാ. ഉഴുന്നാലിലി​െൻറ തിരിച്ചുവരവിൽ ലോകമാകെ സന്തോഷിക്കുന്ന വേളയിൽ അതി​െൻറ ഗൗരവമുൾക്കൊള്ളാൻ സർക്കാർ തയാറാവേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം ഫാ. ടോം ഉഴുന്നാലിൽ വെണ്ണല ഡോൺ ബോസ്കോയിലേക്കും തുടർന്ന് കൊച്ചി സ​െൻറ് മേരീസ് ബസലിക്കയിലേക്കും പോയി.
Show Full Article
TAGS:LOCAL NEWS 
Next Story