Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗറ്റ വിൽപന...

ഇൗറ്റ വിൽപന കേന്ദ്രങ്ങളിലെ അഴിമതി അ​േന്വഷിക്കണം

text_fields
bookmark_border
കാലടി: പത്തനംതിട്ട ഈറ്റ വിൽപന കേന്ദ്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടക്കുന്ന അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് (എസ്) സംയുക്ത യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ നഷ്ടത്തിലാക്കിയ ബാംബു കോർപറേഷൻ നിലനിർത്താൻ ഈ സർക്കാർ അഞ്ചു കോടിഅനുവദിച്ചിരുന്നു. എന്നാൽ, തൊഴിലാളികൾക്ക് സുലഭമായി ഈറ്റ കൊടുക്കുന്നതിനോ ആനുകൂല്യങ്ങൾ നൽകുന്നതിനോ സാധിച്ചിട്ടില്ല. കിട്ടിയ തുക വീതംവെക്കുകയായിരുന്നുവെന്നും യോഗം ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ഈറ്റ വിൽപനയിൽ കൃത്രിമം കാണിച്ച് സസ്പെൻഷനിൽ പോയ ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സംഭരണ ചുമതല ഏൽപിച്ചത്. ജില്ല പ്രസിഡൻറ് ജോഷി മുള്ളം കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സി.എം. പ്രതീക്ഷ,് മനോജ് നാൽപ്പാടൻ, സോണി, ബിനേഷ്, സുധീഷ്, ബിജു, ദിലീഷ്, അപ്പു, സുമേഷ്, രതീഷ് എന്നിവർ സംസാരിച്ചു. പി.ടി.എ യോഗം കാലടി: ശ്രീമൂലനഗരം ചൊവ്വര ഗവ. ഹയർ സെക്കൻഡറി അധ്യാപക- രക്ഷാകർതൃയോഗം ജില്ല പഞ്ചായത്തംഗം സരള മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.മനോഹരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജലജകുമാരി, സീനിയർ അസിസ്റ്റൻറ് എം.വി. സിന്ധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. മജീദ് (പ്രസി.), എ.എം. ഷാജഹാൻ (വൈ. പ്രസി.). ഗാന്ധി ജയന്തി കാലടി: കേരള ശാന്തി സമിതി കാഞ്ഞൂർ-ശ്രീമൂലനഗരം യൂനിറ്റ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും ശുചീകരണ പ്രവർത്തനങ്ങളും പൊതുസമ്മേളനവും തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതിയേടം സർക്കാർ ഓഫിസ് പരിസരത്ത് അൻവർ സാദത്ത് എം.എൽ.എയും പൊതുസമ്മേളനോദ്ഘാടനം കാഞ്ഞൂർ തെക്കേ അങ്ങാടി ജങ്ഷനിൽ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പനും നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story