Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയോഗമുണ്ടായാൽ ഇനിയും ...

നിയോഗമുണ്ടായാൽ ഇനിയും യമനിലേക്ക്​ പോകാൻ മടിയില്ല ^ഫാ. ടോം ഉഴുന്നാലിൽ

text_fields
bookmark_border
നിയോഗമുണ്ടായാൽ ഇനിയും യമനിലേക്ക് പോകാൻ മടിയില്ല -ഫാ. ടോം ഉഴുന്നാലിൽ കൊച്ചി: നിയോഗമുണ്ടായാൽ ഇനിയും യമനിൽ പോകാൻ മടിയില്ലെന്ന് ഭീകരരുടെ തടങ്കലിൽനിന്ന് മോചിതനായി നാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ. എറണാകുളം മേജർ ആർച് ബിഷപ്സ് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവിലാക്കിയെങ്കിലും അവർ തനിക്കുേനരെ ഒരിക്കലും തോക്ക് ചൂണ്ടിയിട്ടില്ല. ശാരീരികമായി ഉപദ്രവിച്ചിട്ടുമില്ല. നോമ്പുകാലത്തും മൂന്നുനേരം ഭക്ഷണം തന്നു. മുറിയിൽ ചെറിയ കിടക്കയും തലയണയും ഉണ്ടായിരുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സൗകര്യമുണ്ടായിരുന്നു. പനിയും തലവേദനയും വന്നപ്പോൾ അവർ മരുന്നുതന്നു. ഇന്ത്യക്കാരോട് അവർക്ക് ബഹുമാനമുണ്ടെന്നും ഫാ. ഉഴുന്നാലിൽ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള േഡാക്ടർമാരോടും നഴ്സുമാരോടുമൊക്കെയുള്ള സമീപനം ഇൗ നിലയിലാണ്. ഇൗ നാടുകൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധമാകാം ഇതിന് കാരണം. ഒരുപക്ഷേ ഇത് മോചനത്തിനും സഹായകമായിട്ടുണ്ടാകാം. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തി​െൻറ ഫലമാണ് ത​െൻറ മോചനം. തട്ടിക്കൊണ്ടുപോയി തടവിലാക്കിയവരോട് വിേദ്വഷമില്ല. ശത്രുക്കളോട് ക്ഷമിക്കണമെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. അങ്ങനെ ചെയ്താൽ അവർ മിത്രങ്ങളാകും. അവരുടെ മനസ്സിലും ദൈവം നന്മ വളർത്തെട്ട എന്നുമാത്രമാണ് പ്രാർഥന. അങ്ങനെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകെട്ട. ഒാരോരുത്തർക്കും ഒരുനിയോഗമുണ്ട്. ദൈവത്തി​െൻറ ആ തീരുമാനം മനസ്സിലാക്കുക എന്നതാണ് പ്രധാനം -അദ്ദേഹം പറഞ്ഞു. എറണാകുളം മേജർ ആർച് ബിഷപ്പി​െൻറ ആസ്ഥാന ദേവാലയമായ സ​െൻറ് മേരീസ് ബസിലിക്കയിെലത്തിയ ഫാ. ഉഴുന്നാലിലിന് വിശ്വാസികൾ ഉൗഷ്മള സ്വീകരണമാണ് നൽകിയത്. തുടർന്ന് അദ്ദേഹം വിശ്വാസികളോട് സംസാരിച്ചു. ബിഷപ്സ് ഹൗസിൽ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പുത്തൻവീട്ടിലും മറ്റും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വരാപ്പുഴ അതിമെത്രാസന മന്ദിരത്തിലും വിശ്വാസികൾ സ്വീകരണം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story