Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ നാളെ മുതൽ...

മെട്രോ നാളെ മുതൽ നഗരത്തിലേക്ക്​

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ ചൊവ്വാഴ്ച മുതൽ നഗരത്തിലേക്ക് ഒാടിത്തുടങ്ങും. പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയിലെ സർവിസ് രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ്സിങ് പുരി മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ രാവിലെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് പുതിയ പാതയിലെ സർവിസ് ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് 10.30ന് വിശിഷ്ടാതിഥികൾ കലൂരിലെ സ്റ്റേഷനിൽനിന്ന് മെട്രോ ട്രെയിനിൽ യാത്ര ചെയ്യും. ഇതിനുശേഷമാണ് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങ്. ആലുവക്കും പാലാരിവട്ടത്തിനുമിടയിലെ 13 കിലോമീറ്റർ പാതയിലെ സർവിസ് ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. മഹാരാജാസ് ഗ്രൗണ്ട് വരെ നീളുേമ്പാൾ മെട്രോ ഒാടുന്ന ദൂരം 18 കിലോമീറ്ററാകും. ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാതയിലെ അഞ്ച് സ്റ്റേഷനുകളിലും അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനദിവസം കന്നിയാത്രക്കാർക്ക് തങ്ങളുടെ കാരിക്കേച്ചറുകൾ സ്വന്തമാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അവസരമൊരുക്കിയിട്ടുണ്ട്. 10 കാർട്ടൂണിസ്റ്റുകളുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മുതൽ രണ്ടുവരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലാണ് തത്സമയ കാരിക്കേച്ചർ രചന. നഗരഹൃദയത്തിലേക്ക് മെേട്രാ എത്തുന്നതിന് മുന്നോടിയായി കെ.എം.ആർ.എല്ലും സോൾസ് ഒഫ് കൊച്ചിനും ചേർന്ന് തിങ്കളാഴ്ച 'മെേട്രാ ഗ്രീൻ റൺ' സംഘടിപ്പിക്കും. രാവിലെ 6.30ന് ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് മെേട്രാ റൂട്ടിലൂടെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തി ദർബാർ ഹാൾ ഗ്രൗണ്ടിൽ അവസാനിക്കുന്ന 10 കിലോമീറ്റർ ആണ് ദൈർഘ്യം. മഹാരാജാസിനും ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിനും ഇടയിലുള്ള ഏത് സ്റ്റേഷനിൽനിന്നും ഓട്ടത്തിൽ പങ്കാളിയാകാം.
Show Full Article
TAGS:LOCAL NEWS 
Next Story