Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right76 പാക്കറ്റ് ബ്രൗണ്‍...

76 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയിൽ

text_fields
bookmark_border
അങ്കമാലി: 76 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ലാലോണ്‍ ശൈഖിനെ (21) എക്സൈസ് സംഘം പിടികൂടി. അങ്കമാലി പറക്കുളം ഭാഗത്തുനിന്ന് ഞായറാഴ്ച രാവിലെ ഏഴിനാണ് പ്രതി പിടിയിലായത്. 100 ചെറിയ പൊതികളിലാണ് ബ്രൗണ്‍ ഷുഗര്‍ കൊണ്ടുവന്നത്. അത്തരത്തിെല പാക്കറ്റില്‍നിന്ന് അതിരഹസ്യമായി ബ്രൗണ്‍ ഷുഗര്‍ വില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന് ലഭിച്ച രഹസ്യസന്ദേശമാണ് പ്രതി പിടിയിലാകാന്‍ കാരണമായത്. കോളജ് വിദ്യാര്‍ഥികളെയും യുവാക്കെളയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമാക്കിയാണ് വില്‍പന. കെട്ടിട നിർമാണ തൊഴിലാളിയായ പ്രതി ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന നടത്തിയിരുന്നത്. ആഴ്ചയില്‍ 10,000 രൂപയുടെ ബ്രൗണ്‍ ഷുഗര്‍ വില്‍ക്കുന്നതായി എക്സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെി. പ്രതിയുമായി ബന്ധപ്പെടുന്നവരെക്കുറിച്ചും ബ്രൗണ്‍ ഷുഗറി​െൻറ ഉറവിടം സംബന്ധിച്ചും സൂചന ലഭിച്ചതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രിവൻറിവ് ഓഫിസര്‍ പി.കെ. ബിജു, എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.പി. പ്രദീപ്കുമാര്‍, പി.എന്‍. സുരേഷ്ബാബു, വി.ബി. രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story