Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ ജലോത്സവം:...

പറവൂർ ജലോത്സവം: തുരുത്തിപ്പുറത്തിനും ചെറിയപണ്ഡിതനും ജയം

text_fields
bookmark_border
പറവൂർ ജലോത്സവം: തുരുത്തിപ്പുറത്തിനും ചെറിയപണ്ഡിതനും ജയം പറവൂർ: പറവൂരിലെ തട്ടുകടവ് പുഴയിലെ ഓളപ്പരപ്പുകളെ ആവേശഭരിതമാക്കിയ പറവൂർ വള്ളംകളിയിൽ എ വിഭാഗത്തിൽ തുരുത്തിപ്പുറവും ബി വിഭാഗത്തിൽ ചെറിയപണ്ഡിതനും വിജയികളായി. എ വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ ശനിയാഴ്ച കൊട്ടുവള്ളിക്കാട് ജലോത്സവത്തിൽ മാറ്റുരച്ച തുരുത്തിപ്പുറവും ഹനുമാൻ നമ്പർ വൺ വള്ളങ്ങളുമാണ് മത്സരിച്ചത്. വിജയിച്ച തുരുത്തിപ്പുറം ഓടി കഴിഞ്ഞ ദിവസം കൊട്ടുവള്ളിക്കാടിലുണ്ടായ പരാജയത്തിന് മധുര പ്രതികാരം ചെയ്യുകയായിരുന്നു. എ വിഭാഗത്തിൽ ഹനുമാൻ നമ്പർ വൺ രണ്ടാം സ്ഥാനത്തെത്തി. ബി വിഭാഗം ഫൈനലിൽ ശ്രീമുരുകനെ പരാജയപ്പെടുത്തിയാണ് ചെറിയപണ്ഡിതൻ ജേതാവായത്. വി.ഡി. സതീശൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഡെന്നി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർ ടി.വി. നിഥിൻ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ, ഇ.ജി. പ്രദീപ്, എം.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പാപ്പു തോമസ് സമ്മാനവിതരണം നടത്തി. Caption: ep pvr paravur vallam kaly പറവൂർ തട്ടുകടവ് പുഴയിൽ നടന്ന ജലോത്സവത്തിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story