Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചാരിമേളത്തിൽ...

പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി നാല് കുരുന്നുകൾ

text_fields
bookmark_border
മട്ടാഞ്ചേരി: എട്ട് വയസ്സ് പ്രായമുള്ള നാല് ബാലൻന്മാർ പഞ്ചാരിമേളത്തിൽ നാദവിസ്മയം തീർത്ത് കൊട്ടി കയറിയപ്പോൾ കണ്ടുനിന്നവരിൽ ആശ്ചര്യം. ഫോർട്ട്കൊച്ചി അമരാവതിയില ആൽത്തറ ഭഗവതി ക്ഷേത്രത്തിലാണ് വിദ്യാരംഭ ചടങ്ങി​െൻറ ഭാഗമായി ഇവരുടെ അരങ്ങേറ്റം നടന്നത്. തങ്ങളോളം ഉയരമുള്ള ചെണ്ടയിൽ ചെണ്ട കോലു തട്ടി താളത്തിൽ ചുവടുവെച്ച് ശ്രീറാം ശുചീന്ദ്രൻ, ഭരത്കൃഷ്ണ, വിപിൻ കൃഷ്ണ, എ. ശ്രീജിത്ത് എന്നിവരും, പതിമൂന്നുകാരനായ വൈഷ്ണവ് വിജയനുമാണ് ആസ്വാദകരെ വിസ്മയത്തിൽ ആറാടിച്ചത്. കേരള കഥകളി സ​െൻററിലെ സദനം രജീഷി​െൻറ ശിക്ഷണത്തിലാണ് ഒരു വർഷം കൊണ്ട് ചെണ്ട പഠിച്ചത്. കലാമണ്ഡലം വിജയൻ കുട്ടികളെ ഹാരം അണിയിച്ച് അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story