Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് നഗരസഭയിൽ...

മരട് നഗരസഭയിൽ കിടപ്പുരോഗികൾക്കും ആധാർ കാർഡ്

text_fields
bookmark_border
----------------------------------മരട്: എല്ലാക്ഷേമ പദ്ധതികൾക്കും ആധാർ കാർഡ് നിർബന്ധമായതിനാൽ എല്ലാ കിടപ്പുരോഗികൾക്കും 'നഗരസഭയുടെ െചലവിൽ ആധാർ കാർഡ്' എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. അക്ഷയ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ഉദ്യോഗസ്ഥർ വീട്ടിലെത്തി ആധാർ എൻറോൾമ​െൻറ് ചെയ്യും. പദ്ധതിയുടെ പ്രവർത്തനം ചെയർപേഴ്സൺ സുനില സിബി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.ജെ. ജോൺസൺ, ബോബൻ നെടുംപറമ്പിൽ, ജമീല മുഹമ്മദ്, ബിനു ജോസഫ് എന്നിവർ പങ്കെടുത്തു. --------------------------------------------------- വയോജന ദിനാചരണം മരട്: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് മരട് ടൗൺ യൂനിയൻ വയോജന ദിനാചരണം നടത്തി. നെട്ടൂരിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സുനില സിബി ഉദ്ഘാടനം ചെയ്‌തു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർമാരായ പ്രവീൺ ജി. പൈ, പത്മനാഭ ഷേണായ്, ഷേർളി മധു എന്നിവർ ക്ലാസ് നയിച്ചു. പ്രമുഖ വ്യക്തികളെ പ്രഫ. ലെസ്‌ലി പള്ളത്ത് ആദരിച്ചു. രതീദേവി അധ്യക്ഷത വഹിച്ചു. ടി.പി ആൻറണി, മുരളീധരൻ മാസ്റ്റർ, അജിത കുമാരി, കെ.കെ. വാസു, എം.കെ. ദേവദാസ്, കെ .എസ്. കാമനാലാൽ, സി.എസ്. ശശിധരൻ, പി. രാധ, പി. എഫ്. ജോസഫ് എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ---------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story