Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുകയില, മയക്കുമരുന്ന്...

പുകയില, മയക്കുമരുന്ന് വിൽപന; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കളമശ്ശേരി: മയക്കുമരുന്ന് ഗുളികകൾ കൈവശം വെച്ചയാളും സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റയാളും പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകരയിൽ പുതുവൽപ്പറമ്പിൽ റിജു (23), യു.പി സ്വദേശി തേജ്ബാൽ സിങ് (36) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 50 ഗുളികകളുമായാണ് റിജു അറസ്റ്റിലായത്. 350 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായാണ് തേജ്ബാൽ സിങ്ങിനെ പിടികൂടിയത്. എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ എം.എ. വേണു, സി.പി.ഒമാരായ സുരേഷ്, പ്രദീപ്, വിനോദ്, ജൂഡ് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്. സംസ്ഥാനപാതയിലെ കുഴികളടച്ച് യുവാക്കൾ കളമശ്ശേരി: കുണ്ടും കുഴികളും നിറഞ്ഞ് അപകടം പതിവായ സംസ്ഥാന പാതയിലെ കുഴികൾ കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കി യുവാക്കൾ നാടിന് മാതൃകയായി. ഇടപ്പള്ളി-പുക്കാട്ടുപടി പാതയിലെ കങ്ങരപ്പടി വൈക്കോൽ മുക്കിലെ കുഴികളാണ് ചെറുപ്പക്കാർ കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കിയത്. ഒഴിവു ദിനത്തിലായിരുന്നു റോഡ്് അറ്റകുറ്റപ്പണി. സംഘാംഗങ്ങൾ പിരിവെടുത്താണ് സിമൻറും മെറ്റലും സിമൻറ് കട്ടയും വാങ്ങിയത്. ഉദ്യോഗസ്ഥരും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡിലെ കുഴിയിൽപ്പെട്ട് അപകടം പതിവായതോടെയാണ് കെ.ഇ. റിജാസ്, കെ.എസ്. നിഷാദ്, സി.എ. യാസർ, ടി.കെ. ഫൈസൽ എന്നിവർ മുന്നിട്ടിറങ്ങി കുഴിയടക്കലിന് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story