Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിഫ്രഷര്‍ കോഴ്‌സ്...

റിഫ്രഷര്‍ കോഴ്‌സ് സമാപിച്ചു

text_fields
bookmark_border
മാവേലിക്കര: നാഷനല്‍ സയന്‍സ് അക്കാദമി ന്യൂഡല്‍ഹി, നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് അലഹബാദ്, അക്കാദമി ഓഫ് സയന്‍സ് ബംഗളൂര്‍ എന്നിവ ചേര്‍ന്ന് 'എക്‌സ്പിരിമ​െൻറല്‍ സയന്‍സ്' വിഷയത്തില്‍ ബിഷപ് മൂര്‍ കോളജില്‍ നടത്തുന്ന . കല്‍പാക്കം ആണവ നിരീക്ഷണകേന്ദ്രത്തിലെ മെറ്റീരിയല്‍ സയന്‍സ് വിഭാഗം മേധാവിയും കോഴ്‌സ് ഡയറക്ടറുമായിരുന്ന ഡോ. സി.എസ്. സുന്ദര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി അധ്യക്ഷത വഹിച്ചു. ഡോ. ശര്‍മിസ്ത സാഹു, പ്രഫ. മെറിന്‍ ജോര്‍ജ്, ഡോ. ലിനറ്റ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സയന്‍സ് അക്കാദമികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നരലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ സി.എസ്. സുന്ദര്‍ പ്രിന്‍സിപ്പലിന് കൈമാറി. ഇലക്ട്രോണിക്‌സ്, ഹീറ്റ്, മാഗ്നറ്റിസം, മെറ്റീരിയല്‍സ് സയന്‍സ് എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് 16 ദിവസം പരിശീലനം നല്‍കി. ഡോ. സി.എസ്.സുന്ദര്‍, പ്രഫ. ശര്‍മിസ്ത സാഹു (ബംഗളൂരു മഹാറാണി കോളജ്), പ്രഫ. ദീപക് സീമുവല്‍ (കര്‍ണാടക കേന്ദ്ര സർവകലാശാല), പ്രഫ. വി.ആർ. രാജേഷ്‌മോന്‍ (കളമശ്ശേരി സ​െൻറ് പോള്‍സ് കോളജ്) എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഫിസിക്‌സ് വിഭാഗം അസി. പ്രഫസര്‍മാരായ ജവീഷ് അലക്‌സ്, ഡോ. അരുണ്‍ അരവിന്ദ് എന്നിവര്‍ കോഒാഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. പ്രതിഷേധ സമ്മേളനം മാവേലിക്കര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ടൗണ്‍ ഈസ്റ്റ് കമ്മിറ്റി പ്രതിഷേധ സമ്മേളനം നടത്തി. ഇന്ധന വിലവർധയിലും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലും ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് കല്ലുമല രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രമേശ് ഉപ്പാന്‍സ് അധ്യക്ഷത വഹിച്ചു. കെ.ആര്‍. മുരളീധരന്‍, കെ. ഗോപന്‍, നൈനാന്‍ സി. കുറ്റിശ്ശേരിൽ, കെ.എല്‍. മോഹന്‍ലാല്‍, കുഞ്ഞുമോൾ രാജു, സക്കീർ ഹുസൈന്‍, സജീവ് പ്രായിക്കര, ബൈജു സി. മാവേലിക്കര, പൊന്നപ്പന്‍ ചെട്ടിയാര്‍, കൃഷ്ണകുമാരി, എന്‍. മോഹന്‍ദാസ്, രാധാകൃഷ്ണൻ മാവേലിക്കര, മനു ഡാനിയല്‍, മാത്യു കണ്ടത്തില്‍, റെജി കുഴിപ്പറമ്പില്‍, ജെയ്‌സണ്‍, സഞ്ജയ് വര്‍ധന്‍, പ്രേമ പ്രസാദ്, നിസി അലക്‌സ്, ബാലന്‍ തയ്യില്‍, പ്രശാന്ത്, ജെസി എന്നിവര്‍ സംസാരിച്ചു. സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഹരിപ്പാട്: മുതുകുളം 731-ാം നമ്പർ സർവിസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡൻറ് എ.ബി. വേലായുധൻ തമ്പി ഉദ്ഘാടനം ചെയ്തു. കെ. സുദിനൻ, വി. വിജയൻ, കെ.സി. തോമസ്, വൈ. സജീവനാഥൻ, എസ്. ഷീജ, രജിത ചിത്രഭാനു, റീന ഷാജി, എൻ. സുഭാഷ്‌കുമാർ എന്നിവർ സംസാരിച്ചു. ബാങ്കിലെ മികച്ച അംഗമായി തെരഞ്ഞെടുത്ത രഘു, മികച്ച കർഷകൻ രാമകൃഷ്ണൻ, ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആർ. രാഹുൽ, ബി.ടെക് പരീക്ഷയിൽ ഉന്നതവിജയം നേടിയ ചിത്ര ആർ. പുഷ്പൻ, എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മേഘ എസ്. സുനിൽ, അദ്വൈത തമ്പി, ആദിത്യൻ, ആദിത്യ എൻ. കുമാർ, അശ്വതി ബാബു, കൈലാസ്‌നാഥ്, ഹരിഹരൻ, സനിക, വർഷ തമ്പി, ബിന്ദുജ, അപർണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story