Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓയിൽ മാലിന്യവും...

ഓയിൽ മാലിന്യവും പുഴയിലേക്ക്; മൂവാറ്റുപുഴയാർ മലിന്യമയം

text_fields
bookmark_border
മൂവാറ്റുപുഴ: ഓയിൽ മാലിന്യവും പുഴയിലേക്ക് ഒഴിക്കിയതോടെ മൂവാറ്റുപുഴയാർ മാലിന്യവാഹിനിയായി. ശനിയാഴ്ച ഉച്ചയോടെ പുഴയെ മാലിനമാക്കി ഓയിൽ ഒഴുകിയെത്തിയത് ജനങ്ങളിൽ ആശങ്കയുളവാക്കി. ഫയർ ഫോഴ്സ് കടവിലടക്കം കുളിക്കാനിറങ്ങിയവർ ഓയിൽ ഒഴുകുന്നത് കണ്ടെത്തി. ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനുസരിച്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകളോളം ഓയിൽ മാലിന്യം പുഴയിൽ നിറഞ്ഞൊഴുകി. വാഹനത്തിൽ ഉപയോഗിക്കുന്ന ഡീസലും ഓയിലും കലർന്ന മാലിന്യമാണ് ഒഴുകിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് നാസ് റോഡ്, പേട്ട വഴി മൂവാറ്റുപുഴയാറ്റിൽ എത്തുന്ന ഓടയിലൂടെയായിരുന്നു മാലിന്യമെത്തിയത്. മാലിന്യമൊഴുകിയതിന് താഴെയാണ് മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ മുഴുവൻ ഓടകളും തുറന്നിരിക്കുന്നത് പുഴയിലേക്കാണ്. ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ അടക്കമുള്ളവയുടെ ശുചിമുറി മാലിന്യമടക്കം പുഴയിലേക്കാണ് ഒഴുക്കുന്നത്. ഇതിനുപുറമെ വർക്ക്ഷോപ് മാലിന്യവും പുഴയിലേക്കൊഴുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നാടൻ മത്സ്യങ്ങളും വളർത്തുമത്സ്യങ്ങളും ഉൾെപ്പടെയുള്ളവയെ മാലിന്യമൊഴുകിയത് ബാധിക്കും. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന മൂവാറ്റുപുഴയാറ്റിലെ ജലം മലിനമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story