Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാലിക്കടവ് റോഡിലെ...

ചാലിക്കടവ് റോഡിലെ കുഴികളടച്ച് പൗരസമിതി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ . മാസങ്ങളായി തകർന്ന ചാലിക്കടവ് റോഡിലെ കുഴികൾ അടക്കാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പൗരസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ കോൺക്രീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നു. ഇതേ തുടർന്ന് പ്രവർത്തകർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് ശനിയാഴ്ച രാവിലെ പ്രസിഡൻറ് നജീർ ഉപ്പിട്ടിങ്കലി​െൻറ നേതൃത്വത്തിൽ കുഴികളടച്ചത്. മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന കാവുങ്കര മേഖലയിലാണ് മലേറിയ കണ്ടെത്തിയത്. കൊതുക് പരത്തുന്ന രോഗം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരിലാണ് കൂടുതലും കണ്ട് വരുന്നത്. ശക്തമായ പനിയും വിറയലുമാണ് ലക്ഷണം. മൂന്നുപേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. ശുചീകരണം കാര്യക്ഷമമല്ലാത്ത മൂവാറ്റുപുഴ നഗരസഭയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. നേരേത്ത മേഖലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയുമടക്കം പടർന്ന് പിടിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെയാണ് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്. ചെറിയ മുറികളിൽപോലും അഞ്ചും ആറും പേരാണ് കഴിയുന്നത്. ഇവർക്കാവശ്യമായ ശുചിമുറി സൗകര്യങ്ങളും ഇല്ല. ചില സ്ഥലങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവർ കഴിയുന്നത്. നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ പരിശോധനയും മറ്റും നടക്കുന്നില്ലെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story