Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി നിരീക്ഷണം...

ഹൈകോടതി നിരീക്ഷണം സ്വാഗതാര്‍ഹം ^ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍

text_fields
bookmark_border
ഹൈകോടതി നിരീക്ഷണം സ്വാഗതാര്‍ഹം -ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ മൂവാറ്റുപുഴ: മിശ്രവിവാഹം ചെയ്തതി‍​െൻറ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ മൂവാറ്റുപുഴ മേഖല യോഗം വിലയിരുത്തി. മറ്റൊരു റാം റഹീം സിങ് കേരളത്തിന് വേണോ എന്ന് കോടതി നിരീക്ഷിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ഘര്‍ വാപസി ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ദിേനന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കോടതിമുറിയില്‍ സ്വതന്ത്രയായി ഇസ്ലാം പ്രഖ്യാപിച്ച ആതിര എന്ന ആയിഷ കുറച്ച് നാളുകള്‍ക്കുശേഷം ഇസ്ലാമിനെതിരെ ആരോപണങ്ങളുമായി വന്നതി‍​െൻറ പിന്നാമ്പുറക്കഥകള്‍ പീഡനകേന്ദ്രം വിളിച്ചു പറയുന്നുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം കാര്യക്ഷമമാക്കിയാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറംലോകം അറിയുമെന്നും യോഗം വിലയിരുത്തി. ഹാദിയ എന്ന യുവതിയെ സംഘ്പരിവാര്‍ കക്ഷികള്‍ രക്ഷകര്‍ത്താക്കളെ ഭീഷണിപ്പെടുത്തി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാറി‍​െൻറ നിരുത്തരവാദിത്തപരമായ നിലപാടിനെ യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് എം.പി. അലി മൗലവി അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.എ. ഫസലുദ്ദീന്‍ മൗലവി, എം.കെ. ഇബ്രാഹിം മൗലവി, കെ.പി. ഷാഹുല്‍ ഹമീദ് മൗലവി, ടി.എച്ച്. ഷമീര്‍ മൗലവി, ഹബീബ് മൗലവി, അഷ്റഫ് മൗലവി, ഖമറുദ്ദീന്‍ തങ്ങള്‍, പി.എച്ച്. ഷുക്കൂര്‍ മൗലവി, എം.എം. കരീം മൗലവി, ബഷീര്‍ മൗലവി, അബ്‌ദുസ്സമദ് മൗലവി, നാസിറുദ്ദീന്‍ മൗലവി, മൂസ മൗലവി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story