Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചാം...

അഞ്ചാം ക്ലാസുകാരിക്കുനേരെ പീഡനശ്രമം; പൊലീസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border
കായംകുളം: എസ്.എൻ സെൻട്രൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ പീഡനശ്രമം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകീട്ട് സ്കൂളിലെത്തിയ അന്വേഷണസംഘം വിശദ പരിശോധന നടത്തി. സംഭവദിവസം സ്കൂളിലുണ്ടായിരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് സി.െഎ കെ. സദൻ പറഞ്ഞു. ആക്രമിയുടെ വേഷം സംബന്ധിച്ച് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ കണ്ടെത്താനാണ് ശ്രമം. സ്കൂളിൽ സി.സി ടി.വി കാമറകളുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിഷയത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലും ഇടപെട്ടിട്ടുണ്ട്. രക്ഷകർത്താക്കളിൽനിന്ന് അവർ വിവരങ്ങൾ ശേഖരിച്ചു. യഥാസമയം വിഷയം അറിയിക്കാതിരുന്ന സ്കൂൾ അധികൃതരുടെ നടപടിയെ ഗൗരവത്തോടെയാണ് കൗൺസിൽ കാണുന്നത്. 25ന് വൈകീട്ട് നാേലാടെയാണ് 10 വയസ്സുകാരിക്ക് നേരെ ക്ലാസ്മുറിയിൽ പീഡനശ്രമമുണ്ടായത്. മണിക്കൂറുകൾക്കകം വിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും സംഭവം ഒതുക്കിത്തീർക്കാനുള്ള സമ്മർദമാണ് മാനേജ്മ​െൻറി​െൻറ ഭാഗത്തുനിന്നുണ്ടായത്. മനുഷ്യാവകാശ സംഘടനകൾ ഏറ്റെടുത്തതോടെ മൂന്നുദിവസം കഴിഞ്ഞാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ, രക്ഷകർത്താക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കേസ് ഒതുക്കിത്തീർക്കാനുള്ള മാനേജ്മ​െൻറി​െൻറ താൽപര്യം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story