Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര ഫണ്ട്...

കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വൈദ്യുതി നവീകരണം പൂർത്തിയായി ^എം.പി

text_fields
bookmark_border
കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വൈദ്യുതി നവീകരണം പൂർത്തിയായി -എം.പി ആലപ്പുഴ: രണ്ടാം യു.പി.എ സർക്കാറി​െൻറ കാലത്ത് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ അനുവദിച്ച വൈദ്യുതി വിതരണ-പ്രസാരണ സമഗ്ര നവീകരണപദ്ധതി പൂർത്തിയായതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഇതോടെ വിതരണസംവിധാനത്തിലും സമൂല പരിഷ്കരണം സാധ്യമായി. ഊർജമേഖലയിൽ സമാനതകളില്ലാത്ത നേട്ടമാണ് 82 കോടി െചലവിൽ പൂർത്തിയായതെന്ന് ആർ.-എ.പി.ഡി.ആർ.പി പദ്ധതിയുടെ ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ അവലോകന യോഗശേഷം എം.പി അറിയിച്ചു. കേന്ദ്ര ഊർജ സഹമന്ത്രിയായിരുന്ന കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ആലപ്പുഴ നഗരസഭക്ക് പുറമെ അരൂർ, ചേർത്തല, കായംകുളം കേന്ദ്രങ്ങളിലാണ് ഊർജപദ്ധതികളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. ചേർത്തലയിൽ 14 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇവിടെ ഭൂഗർഭ കേബിൾ 7.86 കി.മീ. പൂർത്തിയാക്കി. 11 കെ.വി ലൈൻ ഉൾെപ്പടെ ഏഴ് കി.മീ. ഹൈ ടെൻഷൻ ലൈനുകൾ ഇൻസുലേറ്റഡ് സംവിധാനത്തിലേക്ക് മാറ്റി. അരൂരിൽ 14 കോടിയുടെ വൈദ്യുതി ലൈൻ നവീകരണ ജോലി പൂർത്തിയായി. 18.2 കി.മീ. ദൈർഘ്യമുള്ള ലൈൻ ഇവിടെ ഭൂഗർഭ കേബിൾ വഴിയാക്കി. കായംകുളത്ത് 6.72 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇവിടെ ഭൂഗർഭ കേബിൾ നാലര കി.മീറ്ററാണ് പൂർത്തിയാക്കിയത്. 11 കെ.വി ലൈൻ ഉൾെപ്പടെ 10 കി.മീ. ഹൈ ടെൻഷൻ ലൈനുകൾ ഇൻസുലേറ്റഡ് സംവിധാനത്തിലേക്ക് മാറ്റി. വൈദ്യുതി വിതരണ-പ്രസാരണ മേഖലകളിലെ ഊർജനഷ്ടം കുറക്കാനും വൈദ്യുതി തടസ്സങ്ങൾ പരമാവധി ഒഴിവാക്കാനും പുതിയ വിതരണ സംവിധാനത്തിന് കഴിയും. ലൈനുകൾ കൂട്ടിമുട്ടിയുണ്ടാകുന്ന തീപിടിത്തം ഉൾപ്പെടെയുള്ള അപകടസാധ്യതകളും പരമാവധി കുറക്കുന്നതാണ് പരിഷ്കരണ നടപടികൾ. ഊർജിത വൈദ്യുതി വികസന പരിപാടിയിൽ കായംകുളത്ത് 30 ട്രാൻസ്ഫോർമറുകളും ചേർത്തലയിൽ 60ഉം അരൂരിൽ 39ഉം സ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story