Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനയുടെ ആക്രമണം​:...

ആനയുടെ ആക്രമണം​: ദേവസ്വം ബോർഡ് നൽകിയ ഉറപ്പ് ഇതുവരെ നടപ്പായില്ല

text_fields
bookmark_border
തുറവൂർ: ആനയുടെ ആക്രമണത്തിൽ വീട് നഷ്ടമായവർക്ക് പുതിയ വീട് പണിത് നൽകാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഉറപ്പ് ഇതുവരെ നടപ്പായില്ല. ഇതുസംബന്ധിച്ച് കെ.പി.എം.എസ് നേതാക്കളും റവന്യൂ, പഞ്ചായത്ത് അധികൃതരും ചേർന്ന് ഉണ്ടാക്കിയ കരാറി​െൻറ കാലാവധി ശനിയാഴ്ച അവസാനിച്ചു. ദേവസ്വം അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. തിരുവോണത്തി​െൻറ പിറ്റേന്നാണ് മുല്ലയ്ക്കൽ ബാലകൃഷ്ണനെന്ന ആന ലോറിയിൽനിന്ന് ഇറങ്ങി ഓടിയത്. വിധവയായ എട്ടുകോൽത്തറ വത്സലയുടെ കുടിലാണ് ആന ആദ്യം തകർത്തത്. അനന്തൻകരിയിൽ രാധാകൃഷ്ണ​െൻറ ഓട്ടോറിക്ഷയും നിർമാണത്തിലിരുന്ന വീട് ഭാഗികമായും ആന തകർത്തു. അനന്തൻകരിയിൽ രമണ​െൻറ വീട് പൂർണമായും തകർത്തു. ഇതിന് പരിഹാരം കണാതെ ആനയെ കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ നാശനഷ്ടമുണ്ടായ കുടുംബങ്ങൾ കഞ്ഞിവെച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് കെ.പി.എം.എസി​െൻറയും തുറവൂർ പഞ്ചായത്തി​െൻറയും റവന്യു വകുപ്പ് അധികൃതരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചക്കുശേഷം അടിയന്തര സഹായമായി 30,000 രൂപ നൽകിയതിനെത്തുടർന്നാണ് ആനയെ കൊണ്ടുപോകാനുള്ള നടപടി ആരംഭിച്ചത്. പിന്നീട് നടന്ന ചർച്ചയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സെപ്റ്റംബർ 30നകം വീടുകൾ ഒരുക്കിനൽകുമെന്ന് ദേവസ്വം ബോർഡ് ഉറപ്പ് നൽകി കരാർ ഉണ്ടാക്കിയത്. എന്നാൽ, ഇതിനുശേഷം ദേവസ്വം അധികൃതരോ റവന്യൂ വകുപ്പോ പഞ്ചായത്ത് അധികൃതരോ കെ.പി.എം.എസ് നേതാക്കളോ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാശനഷ്ടമുണ്ടായവർ പറയുന്നു. വീട് നഷ്ടപ്പെട്ടവർ വാടകവീട്ടിലാണ് കഴിയുന്നത്. ആനയുണ്ടാക്കിയ നഷ്ടം മാന്യമായി പരിഹരിക്കണമെന്നാണ് അനന്തൻകരി പ്രദേശവാസികളുടെ ആവശ്യം. സമ്മേളനം സമാപിച്ചു ആലപ്പുഴ: ഭൂമി കൈയേറ്റക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നയം ഇടതുമുന്നണി തിരുത്തണമെന്ന് കേരള ജനപക്ഷം ജില്ല കൺെവൻഷൻ. സമാപന സമ്മേളനം വൈസ് ചെയർമാൻ എസ്. ഭാസ്കരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ, കർഷക ജനപക്ഷം സംസ്ഥാന പ്രസിഡൻറ് ആൻറണി കരിപ്പാശേരി, ഇ. ഷാബ്ദ്ദീൻ, പി.ടി. ജോസഫ്, ബൈജു മാന്നാർ, ജോർജ് തോമസ് ഞാറക്കാട്ടിൽ, എൻ.എ. നജുമുദ്ദീൻ, കുഞ്ഞുമോൾ രാജ, ബെൻസി വർഗീസ്, മൈഥിലി പദ്മനാഭൻ, ദേവസിക്കുട്ടി മാരാക്കിത്തറ, ജോയി ചക്കുംകരി, കെ.സി. ആൽബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story