Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയര്‍ മേഖലയുടെ...

കയര്‍ മേഖലയുടെ പുനര്‍‌ജനി: രൂപരേഖയുമായി മന്ത്രി ഐസക്കി​െൻറ പുതിയ പുസ്തകം

text_fields
bookmark_border
ആലപ്പുഴ: കയര്‍ മേഖലെയക്കുറിച്ച് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രചിച്ച പുസ്തകം 'കയറിനൊരു പുനര്‍ജനി' സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്നായിക് പ്രകാശനം ചെയ്തു. പരമ്പരാഗത തൊഴില്‍ മേഖലകളിലെ പ്രതിസന്ധി ആഗോളപ്രതിഭാസമാണെന്നും കേരളത്തില്‍ കയര്‍ മേഖലയിൽ ഉള്‍പ്പെടെ അതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പുസ്തകത്തി​െൻറ ആദ്യപ്രതി സ്വീകരിച്ചു. കയര്‍ വികസന വകുപ്പിനുവേണ്ടി ദേശീയ കയര്‍ ഗവേഷണ വികസന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. യന്ത്രവത്കരണവും ഉല്‍പന്ന വൈവിധ്യവത്കരണവും നടപ്പാക്കി കയര്‍ വ്യവസായത്തി​െൻറ സുസ്ഥിരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടാം പുനഃസംഘടന സ്കീമിനെക്കുറിച്ചെഴുതിയ പുസ്തകമാണ് 'കയറിനൊരു പുനർജനി'. കയര്‍ വ്യവസായത്തെ കൈവേലയുടെ അടിത്തറയില്‍നിന്ന് മാറ്റി യന്ത്രവത്കൃതമാക്കി പുനഃസംഘടിപ്പിക്കുന്നതിനുള്ള രൂപരേഖയാണ് ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നത്. ഡോ. തോമസ് ഐസക്കും അജിത് മത്തായിയും ചേര്‍ന്ന് തയാറാക്കിയ ഇംഗ്ലീഷ് പതിപ്പും പുസ്തകത്തിനുണ്ട്. നവീന ഉല്‍പന്നങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. സാങ്കേതിക നവീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുകയാണ് സര്‍ക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് മറ്റു ഏത് സംസ്ഥാനത്തി​െൻറയും രാജ്യത്തി​െൻറയും ഉല്‍പന്നങ്ങളോടും മത്സരിക്കാന്‍ ശേഷിയുള്ള ടഫ്റ്റഡ് മാറ്റുകളും ജിയോടെക്സ് മാറ്റുകളും ജിയോ ടെക്സ്റ്റൈല്‍സ്, നീഡില്‍ ഫെല്‍റ്റ് പായകള്‍, കോമ്പോസിറ്റ് ബോര്‍ഡുകള്‍ എന്നിവയും കേരളത്തില്‍ നിര്‍മിക്കും. പൊതുമേഖലയെ മാത്രമല്ല, സ്വകാര്യ നിക്ഷേപകരെയും ഇതിനായി പ്രോത്സാഹിപ്പിക്കും. അതോടൊപ്പം പരമ്പരാഗത കൈവിരുതുകൊണ്ട് വേലയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. ഇത് വിറ്റഴിക്കാനായി വിപുലമായ ഒരു ദേശീയ വിപണന ശൃംഖലക്ക് രൂപംകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.പി. നാരായണന്‍ എം.പി, എ.എം. ആരിഫ് എം.എല്‍.എ, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍, ഫോമാറ്റിങ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു. കയര്‍ കേരള: കയര്‍ പായയില്‍ ചിത്രരചന ഇന്ന് ആലപ്പുഴ: കയര്‍ കേരളയുടെ പ്രചാരണാര്‍ഥം ആലപ്പുഴ ബീച്ചില്‍ ഞായറാഴ്ച അരക്കിലോമീറ്റര്‍ നീളത്തില്‍ കയര്‍ പായില്‍ ചിത്രംരചിക്കും. ലളിതകല അക്കാദമിയുമായി ചേര്‍ന്നാണ് ചിത്രരചന. എഴുപത്തഞ്ചോളം ചിത്രകാരന്മാർ കയര്‍ പായയില്‍ ചിത്രങ്ങള്‍ വരക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതലത്തില്‍ ദൈര്‍ഘ്യമേറിയ ചിത്രരചന. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് ക്യൂറേറ്റര്‍. രാവിലെ ഒമ്പതിന് ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രരചന ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ മുഖ്യാതിഥിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story