Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുണ്ട വിരുദ്ധ...

ഗുണ്ട വിരുദ്ധ സ്ക്വാഡിനെ കണ്ടവരുണ്ടോ?

text_fields
bookmark_border
കൊച്ചി: ക്വട്ടേഷൻ ആക്രമണങ്ങൾ ഉൾെപ്പടെ തടയാൻ രൂപവത്കരിച്ച ഗുണ്ട വിരുദ്ധ സ്ക്വാഡിനെ സംസ്ഥാനത്ത് കാണാനില്ല. അടുത്തിടെ വിവിധ സ്ഥലങ്ങളിൽ ഗുണ്ട ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സ്ക്വാഡിനെ പുനർസജ്ജമാക്കുമെന്ന് ഡി.ജി.പി പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പിന്തുണ നല്‍കുന്നവരെ കണ്ടെത്താനും 2016 നവംബറിലാണ് സ്‌ക്വാഡുണ്ടാക്കിയത്. എല്ലാ ജില്ലയിലും പ്രവർത്തനം ഉൗർജിതപ്പെടുത്തി ക്വട്ടേഷൻ സംഘത്തെ ഉൾെപ്പടെ അമർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ഷാഡോ പൊലീസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഉൾപ്പെടുത്തിയാണ് അന്ന് സജ്ജമാക്കിയത്. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 200 പേർക്ക് പൊലീസ് ട്രെയിനിങ് കോളജിലാണ് പരിശീലനം നൽകിയത്. ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തിയ പത്തംഗ സ്‌ക്വാഡാണ് ഓരോ ജില്ലയിലും രൂപവത്കരിച്ചത്. അതത് ജില്ലകളിലെ ഗുണ്ടകളുടെ വിവരങ്ങള്‍, പ്രവര്‍ത്തനരീതി, സ്ഥിരം താവളങ്ങള്‍ എന്നിവ കണ്ടെത്താനും ചുമതലപ്പെടുത്തിയിരുന്നു. സ്ക്വാഡ് ഉണ്ടാക്കിയതൊഴിച്ചാൽ തുടർപ്രവർത്തനമൊന്നും നടന്നില്ല. എസ്.സി.ആര്‍.ബിയിലെയും ജില്ല സ്‌പെഷൽ ബ്രാഞ്ചിെലയും അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം വിപുലപ്പെടുത്തുമെന്നതും നിർദേശത്തിലൊതുങ്ങി. ഗുണ്ടകളെ ഉടന്‍ പിടികൂടാനും കൃത്യമായ വിചാരണയിലൂടെ ശിക്ഷ ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിട്ടത്. കാപ്പയടക്കമുള്ള വകുപ്പുകളില്‍ പിടികൂടാനും നിർദേശിച്ചിരുന്നു.കേസുകളില്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി കൂറുമാറാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍നിന്ന് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും ലക്ഷ്യമിട്ടിരുന്നു. ലക്ഷ്യം കാണുന്ന പദ്ധതിയായിട്ടും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുൾെപ്പടെ അടുത്തിടെ നിരവധി സംഭവങ്ങൾ ഉണ്ടായപ്പോൾ ഗുണ്ട വിരുദ്ധ സ്ക്വാഡിനെ വീണ്ടും സജ്ജമാക്കുമെന്നായിരുന്നു വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story