Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളുടെ പാർക്ക്...

കുട്ടികളുടെ പാർക്ക് മിനി വാട്ടർ തീം പാർക്കാകുന്നു

text_fields
bookmark_border
കൊച്ചി: അസൗകര്യങ്ങൾക്കുനടുവിൽ പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളുടെയും തുരുമ്പ് കയറിയ കളിയുപകരണങ്ങളുടെയും ശ്മശാനഭൂമിയായ കുട്ടികളുടെ പാർക്കിന് ശാപമോക്ഷം. അത്യാധുനിക റൈഡുകളും പുതിയ കളിയുപകരണങ്ങളുമായി പാർക്ക് അണിഞ്ഞൊരുങ്ങുന്നു. 4.5 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പൊതുമേഖല സ്ഥാപനമായ കെൽ പദ്ധതി തയാറാക്കിയത്. നാലുകോടി ടൂറിസം വകുപ്പും ഒരുകോടി ഹൈബി ഈഡൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലഭിക്കും. 4,95,12937 രൂപയുടെ പ്രപ്പോസലാണ് കെൽ അവതരിപ്പിച്ചത്. പാർക്കിനെ അടിമുടി നവീകരിച്ച് മികച്ച തീം പാർക്കാക്കി മാറ്റുകയാണ് ലക്ഷ്യം. ആരാലും ശ്രദ്ധിക്കപ്പെടാത്ത, ഓടയോടും ശൗചാലയത്തോടും ചേർന്നുള്ള പ്രവേശന കവാടം മാറ്റിനിർമിക്കുന്നത് ഉൾപ്പെടെ പദ്ധതിയിലുണ്ട്. 2.4 കോടി ചെലവിട്ടാകും പ്രവേശന കവാടം നിർമിക്കുക. കിയോസ്ക്കുകളും കഫറ്റീരിയയും നിർമിക്കാൻ 63 ലക്ഷം, റൈഡിന് റോഡുകളും ദിശബോർഡുകളും സ്ഥാപിക്കാൻ 60 ലക്ഷം, ഉപയോഗശൂന്യമായ മ്യൂസിക് ഫൗണ്ടൻ മാറ്റി വാട്ടർ സ്ലൈഡ് കോംപ്ലക്സ് നിർമിക്കാൻ 56 ലക്ഷം, ജലാശയം നവീകരിച്ച് ബോട്ടിങ്ങിന് പാകപ്പെടുത്തുന്നതിന് 38 ലക്ഷം, റബറൈസ്ഡ് ടൈലുകൾ പാകി സ്കേറ്റിങ് റിങ് നവീകരിക്കാൻ 21 ലക്ഷം, സൗരോർജ പാനലുകൾ ഉൾപ്പെടുത്തി എനർജി പാർക്ക് നവീകരണത്തിന് 14 ലക്ഷം, ശൗചാലയ നവീകരണത്തിന് 11 ലക്ഷം, മാലിന്യനിർമാർജനത്തിന് 13 ലക്ഷം എന്നിങ്ങനെയാണ് തുക കണക്കാക്കിയത്. അത്യാധുനിക അഡ്വഞ്ചർ റൈഡുകൾക്കൊപ്പം പുല്ലുകളും തണൽമരങ്ങളും നട്ടുപിടിപ്പിച്ച് ഫോട്ടോ പോയിൻറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുത്തുംവിധം റൈഡുകളും കളിയുപകരണങ്ങളും സജ്ജമാക്കിയാകും മിനി വാട്ടർ തീം പാർക്ക് തുറക്കുകയെന്ന് ഹൈബി ഈഡൻ എം.എൽ.എ അറിയിച്ചു. 1964ലാണ് പാർക്ക് സ്ഥാപിച്ചത്. കലക്ടർ അധ്യക്ഷനായ ജില്ല ശിശുക്ഷേമ സമിതിക്കാണ് പ്രവർത്തന ചുമതല. വീതിയേറിയ നടവഴികളും റോഡുകളുമായി ടോയ് കാർ റൈഡായിരുന്നു പ്രത്യേകത. ഇന്ന് കാൽനുറ്റാണ്ട് പഴക്കമുള്ള ടോയ് കാറുകളുടെയും കളിയുപകരണങ്ങളുടെയും ശവപ്പറമ്പാണ്. 2002ലാണ് ദേശീയ റിന്യൂവബിൾ എനർജി പാർക്കുകൂടിയായ ഇവിടം ഏറ്റവുമൊടുവിൽ നവീകരിച്ചത്. നഗരസഭക്കുകീഴിെല സുഭാഷ് പാർക്ക് നവീകരിക്കുകയും പ്രവേശന ഫീസ് ഒഴിവാക്കുകയും ചെയ്തതോടെ കുട്ടികളുടെ പാർക്കിൽ ആളൊഴിഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story