Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈയേറ്റക്കാരിൽനിന്ന്​...

കൈയേറ്റക്കാരിൽനിന്ന്​ കായലുകളെ സംരക്ഷിക്കും ^മന്ത്രി തോമസ് ഐസക്​

text_fields
bookmark_border
കൈയേറ്റക്കാരിൽനിന്ന് കായലുകളെ സംരക്ഷിക്കും -മന്ത്രി തോമസ് ഐസക് ആലപ്പുഴ: പൊതുജലാശയങ്ങളെ കൈയേറ്റത്തിൽനിന്നും മാലിന്യത്തിൽനിന്നും സംരക്ഷിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ നേതൃത്വത്തിൽ ഡോ. പ്രഭാത് പട്നായിക് അധ്യക്ഷനായി രൂപവത്കരിച്ച വേമ്പനാട്ടുകായൽ കമീഷ​െൻറ റിപ്പോർട്ട് പ്രകാശനച്ചടങ്ങ് വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കായലുകൾ കൃത്യമായി അളന്ന് രേഖപ്പെടുത്തും. കൈയേറ്റക്കാരിൽനിന്ന് പൂർണമായി കായലുകളെ സംരക്ഷിക്കും. ഹൗസ്ബോട്ട് മാലിന്യ സംസ്കരണ നിരീക്ഷണം ശക്തമാക്കും. ഫീസ് ഈടാക്കുന്നതിന് പുറമെ പൊതുസംസ്കരണ കേന്ദ്രങ്ങളിൽ മാലിന്യം എത്തിയില്ലെങ്കിൽ അധിക പിഴ ഇൗടാക്കുന്നതിനൊപ്പം ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യും. ജലാശയങ്ങളിലെ ഒഴുക്ക് സുഗമമാക്കുന്നതിന് തണ്ണീർമുക്കം ബണ്ട് ഓരോ വർഷവും തുറക്കാൻ പ്രത്യേക കാർഷിക കലണ്ടർ തയാറാക്കും. ബണ്ട് തുറക്കുന്നതുകൊണ്ട് കർഷകർക്ക് സംഭവിക്കുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകും. പ്ലാസ്റ്റിക്കുകൊണ്ട് മുഖരിതമായ കായലി​െൻറ അടിത്തട്ട് വൃത്തിയാക്കുന്നതിന് ഫിഷറീസ് വകുപ്പി​െൻറ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പ് കൊണ്ടുവരുന്ന പല പദ്ധതികൾക്കും തുരങ്കംവെക്കുന്നത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണെന്ന് കമീഷൻ റിപ്പോർട്ട് സ്വീകരിച്ച് സംസാരിക്കവെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൂട്ടായ പ്രവർത്തനങ്ങൾ നടത്തേണ്ടതിന് പകരം പരസ്പരം വിഘടിച്ചുനിൽക്കുകയാണ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ സ്വഭാവശുദ്ധിക്ക് വകുപ്പ് പ്രത്യേക പരിശീലനം നൽകണം. കായലിൽ മാത്രമല്ല കൈയേറ്റക്കാരുള്ളത്. കടൽ പ്രദേശങ്ങളിലും കൈയേറ്റം വ്യാപകമാണ്. നീണ്ടകര ഹാർബറിൽനിന്ന് ഒരുദിവസം 50 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ലഭിക്കുന്നത് -മന്ത്രി പറഞ്ഞു. വേമ്പനാട്ടുകായൽ കമീഷൻ ചെയർമാൻ ഡോ. പ്രഭാത് പട്നായിക് ആമുഖ പ്രഭാഷണം നടത്തി. റിപ്പോർട്ടി​െൻറ സംഗ്രഹ അവതരണം ഡോ. സി.ടി.എസ്. നായർ നിർവഹിച്ചു. പരിഷത്ത് പ്രസിഡൻറ് ടി. ഗംഗാധരൻ, ഡോ. കെ.ജെ. പദ്മകുമാർ, ഡോ. എസ്. ശ്രീകുമാർ, ഡോ. എം.പി. പരമേശ്വരൻ, ഡോ. ടി.എം. ശങ്കരൻ, ചുനക്കര ജനാർദനൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story