Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന സമിതിയുടെ...

രക്തദാന സമിതിയുടെ പ്രവർത്തനങ്ങൾക്ക് 10 വയസ്സ്​

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ . വാണിജ്യാടിസ്ഥാനത്തിെല രക്തദാനം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് സന്നദ്ധ രക്തദാന സമിതി രൂപവത്കൃതമായത്. ഇതോടെ വാണിജ്യാടിസ്ഥാനത്തിെല രക്തദാനം ഇല്ലാതാവുകയും ചെയ്തു. രക്തം ഒരു ജീവൻരക്ഷ ഔഷധമാണെന്നും സുരക്ഷിത രക്തമാണ് ആവശ്യമുള്ളതെന്ന തിരിച്ചറിവോടെയുമാണ് സമിതി പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ 30 സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് ജില്ല സന്നദ്ധ രക്തദാന സമിതി പ്രവർത്തിക്കുന്നത്. ഓരോവർഷവും ഏകദേശം 3000 യൂനിറ്റ് രക്തം ജില്ലയിലെ വിവിധ രക്തബാങ്കുകളിൽ എത്തിക്കുന്നുണ്ട്. കൂടാതെ, കോളജ് മുതൽ സ്കൂൾ തലങ്ങളിൽവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രക്തദാനത്തി​െൻറ മഹത്ത്വസന്ദേശം നൽകിക്കൊണ്ടുള്ള ബോധവത്കരണവും നടത്തുന്നു. നഗരസഭ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതം ആലപ്പുഴ: ലേക് പാലസ് റിസോർട്ടി​െൻറ നിർമാണരേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് എ.ഐ.വൈ.എഫ്. ഒരുഅന്വേഷണവും കൂടാതെയുള്ള നടപടി പിൻവലിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡൻറ് ഇ. ഇസഹാക്കും സെക്രട്ടറി കെ. ജയനും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story