Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജി സ്​മൃതി...

ഗാന്ധിജി സ്​മൃതി സ്​നേഹ സായാഹ്​നം ഇന്ന്​

text_fields
bookmark_border
പിറവം: നിയോജകമണ്ഡലം യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് 'ഗാന്ധി സ്മൃതി സ്നേഹ സായാഹ്നം' ഞായറാഴ്ച വൈകീട്ട് ആറിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഒാപൺ പാർക്കിലെ യുവജന കൺവെൻഷനിൽ തെരഞ്ഞെടുക്കപ്പെട്ട 300 യുവാക്കൾ പെങ്കടുക്കും. മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഗാന്ധിയൻ ചിന്തകൾക്കും ആശയങ്ങൾക്കും മാത്രമേ കഴിയൂവെന്നത് പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഉതകുന്ന സെമിനാറുകളും ചർച്ചകളും ക്രമീകരിച്ചതായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലത്തി​െൻറ ചുമതലകൂടി വഹിക്കുന്ന ജില്ല സെക്രട്ടറി കൗൺസിലർ അരുൺ കല്ലറയ്ക്കൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, കെ.ആർ. മഹേഷ്, അബ്ദുൽ റഷീദ്, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവർ പെങ്കടുക്കും. മെബിൻ ബേബി, അലൻ ബേബി, അനിൽ പി. ജോർജ് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story