Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോറ്റാനിക്കരയിൽ 1600...

ചോറ്റാനിക്കരയിൽ 1600 കുട്ടികളെ എഴുത്തിനിരുത്തി

text_fields
bookmark_border
തൃപ്പൂണിത്തുറ: നവരാത്രി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് നാടെങ്ങുമുള്ള ക്ഷേത്ര സന്നിധികളിൽ പൂജയെടുപ്പും കുരുന്നുകളുടെ വിദ്യാരംഭവും നടന്നു. ചോറ്റാനിക്കര ദേവിക്ഷേത്രത്തിൽ രാവിലെ നടന്ന പന്തീരടി പൂജക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി രാമൻ നമ്പൂതിരി സരസ്വതി പൂജ നടത്തി. തുടർന്ന് പൂജയെടുപ്പും നടന്നു. പിന്നീട് കീഴ്ശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 13 വൈദിക ബ്രാഹ്മണർ ക്ഷേത്രത്തി​െൻറ കിഴേക്ക നടപ്പുരയിൽ കുട്ടികളെ എഴുത്തിനിരുത്തി. ചിരിച്ചും കരഞ്ഞും കൗതുകംപൂണ്ടും പരിഭ്രാന്തരായും അച്ഛനമ്മമാരുടെ മടിയിലിരുന്ന കുരുന്നുകളുടെ നാവിൽ സ്വർണ മോതിരംകൊണ്ട് ആദ്യക്ഷരം പകർന്നുനൽകി. ഒാട്ടുരുളികളിലും തളികകളിലും നിറച്ച ഉണക്കലരിയിൽ കുരുന്നുകളുടെ വിരലുകൾ തീർത്ത 'അക്ഷരപ്പൂക്കൾ' ക്ഷേത്ര സന്നിധിയിലാകെ പുഷ്പാഞ്ജലിയൊരുക്കി. ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ 8.30ന് തുടങ്ങിയ വിദ്യാരംഭ ചടങ്ങുകൾ 12 വരെ തുടർന്നു. 1600ഒാളം കുട്ടികളെയാണ് എഴുത്തിനിരുത്തിയത്. തൃപ്പൂണിത്തുറയിലും സമീപങ്ങളിലും ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ആഘോഷങ്ങളുടെ സമാപനവും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. തെക്കുംഭാഗം തറമേക്കാവ് ക്ഷേത്രം, ശ്രീവെങ്കടേശ്വര മന്ദിരം, പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം, നടക്കാവ്-പുതിയകവ് ഭഗവതി ക്ഷേത്രങ്ങൾ, എരൂർ ഗുരുമഹേശ്വര ക്ഷേത്രം, വൈറ്റില ശ്രീരാമകൃഷ്ണാശ്രമം, എരൂർ പോട്ടയിൽ ക്ഷേത്രം, രാഘവേന്ദ്ര മഠം, കാഞ്ഞിരമറ്റം കുേട്ടക്കാവ്, ഇരുമ്പനം മകളിയം ക്ഷേത്രം, തേവരക്കാവ്, പള്ളിപ്പറമ്പ് കാവ്, എരുവേലി ഭവാനിശ്വര ക്ഷേത്രം, ഉദയംപേരൂർ മാന്താറ്റ് ക്ഷേത്രം, തേവരക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജയും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. നിരവധി ക്ഷേത്രങ്ങളിൽ അന്നദാനവും ഉണ്ടായി. വിജയദശമിയോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനും വിദ്യാരംഭത്തിനുമായി വൻ ഭക്തജനത്തിരക്കാണ് എല്ലാ ക്ഷേത്രങ്ങളിലും അനുഭവപ്പെട്ടത്. ഭിന്നശേഷി ജീവനക്കാർക്ക് പ്രത്യേക ഭവന പദ്ധതി നടപ്പാക്കണം -ഡി.എ.ഇ.എ കൊച്ചി: സ്വന്തമായി വീടും സ്ഥലവുമില്ലാത്ത കേരളത്തിലെ ഭിന്നശേഷി ജീവനക്കാർക്ക് പ്രത്യേക ഭവന പദ്ധതി സർക്കാർ നടപ്പാക്കണമെന്നും ഫണ്ട് നമമാത്ര പലിശനിരക്കിൽ വികലാംഗക്ഷേമ കോർപറേഷനിൽനിന്ന് ലഭ്യമാക്കണമെന്നും ഡിഫറൻറ്ലി ഏബിൾഡ് എംേപ്ലായീസ് അസോസിയേഷ​െൻറ പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.കെ. ബിജു അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ. ശിവകുമാർ, വനിത കൺവീനർ എ.എസ്. രാധ ടീച്ചർ, എക്സ്പെർട്ടിങ് കമ്മിറ്റി ചെയർമാൻ ഡോ. ആർ. സിബു, ഒാർഗനൈസിങ് സെക്രട്ടറി സലിം ആലിക്കൽ, വൈസ് പ്രസിഡൻറ് എൻ. അനിത, ഭാരവാഹികളായ പി.ജെ. ജോഷി, എ.എ. ജമാൽ, ടി.ടി. രാമചന്ദ്രൻ, വി.കെ. വിനോദ്കുമാർ, റെനി പോൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story